പ്രതിസന്ധിക്കിടെ ആഡംബര കാർ വാങ്ങാൻ നീക്കം; ജലഅതോറിറ്റിയിൽ വിവാദം
text_fieldsപ്രതിസന്ധിക്കിടെ ആഡംബര കാർ വാങ്ങാൻ നീക്കം; ജലഅതോറിറ്റിയിൽ വിവാദം
തിരുവനന്തപുരം: സ്ഥാപനം കടുത്ത സാമ്പത്തികഞെരുക്കം നേരിടുമ്പോൾ ഉന്നത ഉദ്യോഗസ്ഥന് ആഢംബര കാറും യാത്രാവേളകളിലും മറ്റും ഉപയോഗിക്കുന്നതിന് ക്രെഡിറ്റ് കാർഡും എടുക്കാനുള്ള നീക്കത്തെച്ചൊല്ലി ജല അതോറിറ്റിയിൽ വിവാദം. ഇതിനായി ജല അതോറിറ്റിയുടെ റവന്യൂ തുകയിൽ നിന്നാണ് പണം കണ്ടെത്താനുള്ള ശ്രമമാണ് ജീവനക്കാർക്കിടയിൽ പ്രതിഷേധത്തിന് കാരണമായത്.
സാമ്പത്തിക പ്രതിസന്ധിമൂലം പെൻഷൻ ആനുകൂല്യങ്ങൾ നാലു വർഷമായി മുടങ്ങിക്കിടക്കുകയാണ്. ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട് ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കേണ്ടിയും വരുന്നു. സാമ്പത്തിക ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകൾ ഏറെക്കാലമായി പ്രക്ഷേഭത്തിലുമാണ്. ഇതിനിടയിലാണ് ഉന്നത ഉദ്യേഗ്രസ്ഥന് ആഢംബര കാറും ക്രെഡിറ്റ് കാർഡും റവന്യൂ വരുമാനത്തിൽ നിന്നും വാങ്ങാനുള്ള നടപടികൾ വേഗത്തിലാക്കിയത്.
മാനേജ്മെന്റ് നീക്കത്തിനെതിരെ ഭരണപക്ഷ യൂനിയൻ തന്നെ സമരവുമായി രംഗത്തെത്തി. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ -സി.ഐ.ടി.യു ജലഭവനിൽ പ്രതിഷേധ പ്രകടനം നടത്തി. നോർത്ത് ജില്ല പ്രസിഡന്റ് പി.എസ്. അജയകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ ഒ.ആർ. ഷാജി ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.ആർ. മനൂഷ്, സംസ്ഥാന കമ്മിറ്റിയംഗം മിനിമോൾ, അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് സംസ്ഥാന ട്രഷറർ എസ്. രഞ്ജീവ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

