Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകേരളത്തിൽ മത-ജാതി...

കേരളത്തിൽ മത-ജാതി വേർതിരിവുകൾ ഇല്ലെന്ന്​ മൊണാലിസയും ഫർമാനും

text_fields
bookmark_border
കേരളത്തിൽ മത-ജാതി വേർതിരിവുകൾ ഇല്ലെന്ന്​ മൊണാലിസയും ഫർമാനും
cancel
camera_alt

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മൊ​ണാ​ലി​സ ഭോ​സ്​​ലെ​യും ഫ​ർ​മാ​നും രേ​ഖ​ക​ൾ കാ​ണി​ക്കു​ന്നു


തി​രു​വ​ന​ന്ത​പു​രം: മ​ത-​ജാ​തീ​യ വേ​ർ​തി​രി​വു​ക​ളി​ല്ലാ​ത്ത കേ​ര​ള​ത്തെ ത​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന​താ​യി ക​ഴി​ഞ്ഞ​ദി​വ​സം പൂ​വാ​ർ അ​രു​മാ​നൂ​ർ ശ്രീ​നൈ​നാ​ർ ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹി​ത​രാ​യ കും​ഭ​മേ​ള​യി​ലെ വൈ​റ​ൽ യു​വ​തി മൊ​ണാ​ലി​സ ഭോ​സ്​​ലേ​യും ഭ​ർ​ത്താ​വും ന​ട​നു​മാ​യ മു​ഹ​മ്മ​ദ്​ ഫ​ർ​മാ​ൻ ഖാ​നും.

പ്ര​സ്​ ക്ല​ബി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ന​വ​ദ​മ്പ​തി​ക​ൾ. ത​നി​ക്ക്​ പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന പ്ര​ചാ​ര​ണം അ​നാ​വ​​ശ്യ​മാ​ണെ​ന്ന്​ മൊ​ണാ​ലി​സ വ്യ​ക്ത​മാ​ക്കി. പ്രാ​യം തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും കെ-​സ്മാ​ർ​ട്ടി​ൽ നി​ന്ന്​ ല​ഭി​ച്ച വി​വാ​ഹ​സ​ർ​ട്ടി​ഫി​ക്ക​റ്റും ഫ​ർ​മാ​ൻ ഖാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മു​ന്നി​ൽ ഹാ​ജ​രാ​ക്കി. വി​വാ​ഹി​ത​രാ​വാ​ൻ മ​തം മാ​റി​യി​ട്ടി​ല്ല.

മ​ത​ങ്ങ​ളെ പ​ര​സ്പ​രം ബ​ഹു​മാ​നി​ക്കു​ന്നു. താ​ൻ വീ​ട്ടി​ൽ നി​ന്ന്​ ഒ​ളി​ച്ചോ​ടു​ക​യാ​യി​രു​ന്നി​ല്ലെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ മൊ​ണാ​ലി​സ വീ​ട്​ വി​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ മൂ​ന്നു​നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​ഷ്ട​മി​ല്ലാ​ത്ത​യാ​ളു​മാ​യി വി​വാ​ഹം ന​ട​ക്കു​മാ​യി​രു​ന്നു​വെ​ന്നും പ​റ​ഞ്ഞു.

ഫ​ർ​മാ​ൻ ഖാ​നു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്​ ത​ന്‍റെ പി​താ​വി​ന്​ എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. 10 ദി​വ​സം മു​മ്പാ​ണ്​ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഒ​രു മ​ല​യാ​ള​സി​നി​മ​യി​ൽ ഒ​ന്നി​ച്ച​ഭി​ന​യി​ച്ച ത​ങ്ങ​ൾ ആ ​സെ​റ്റി​ൽ വെ​ച്ചാ​ണ്​ പ്ര​ണ​യ​ബ​ദ്ധ​രാ​യ​ത്. മൊ​ണാ​ലി​സ ത​ന്നെ ഇ​ഷ്ടം അ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന്​ ഫ​ർ​മാ​ൻ ഖാ​ന്‍ വ്യ​ക്ത​മാ​ക്കി​യ​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടെ മൊ​ണാ​ലി​സ അ​ത്​ ശ​രി​വെ​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​ർ സ്വ​ദേ​ശി​യാ​ണ്​ മൊ​ണാ​ലി​സ. മു​ഹ​മ്മ​ദ്​ ഫ​ർ​മാ​ൻ ഖാ​ൻ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യും. മൊ​ണാ​ലി​സ​ക്ക്​ കേ​ര​ളം ഇ​ഷ്ട​പ്പെ​ട്ടാ​ൽ ഇ​വി​ടെ താ​മ​സ​മാ​ക്കു​മെ​ന്ന് ​മു​ഹ​മ്മ​ദ്​ ഫ​ർ​മാ​ൻ ഖാ​ൻ പ​റ​ഞ്ഞു. വി​വാ​ഹ​ത്തി​ന്​ പി​ന്തു​ണ ന​ൽ​കി​യ സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ​ടും മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യോ​ടും അ​രു​മാ​നൂ​ർ ശ്രീ​നൈ​നാ​ർ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളോ​ടും ന​ന്ദി ഇ​രു​വ​രും അ​റി​യി​ച്ചു. ഫ​ർ​മാ​ന്‍റെ സു​ഹൃ​ത്ത്​ അ​സം, അ​രു​മാ​നൂ​ർ ശ്രീ​നൈ​നാ​ർ ക്ഷേ​ത്ര പ്ര​തി​നി​ധി അ​ജി​ത്ത്​ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Monalisacaste discriminationKerala
News Summary - Monalisa and Farman say there is no religious and caste discrimination in Kerala
Next Story