തലസ്ഥാന നഗരിയിൽ ലക്ഷങ്ങളുടെ മയക്കുമരുന്ന് വേട്ട; ഒരാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്കായി കൊണ്ടുവന്ന മയക്കുമരുന്നുകള്‍ എക്സൈസ് സംഘം പിടിച്ചെടുത്തു. 1.540 കിലോ കഞ്ചാവ്, 12 ഗ്രാം ഹാഷിഷ് ഓയില്‍, 0.130 മില്ലി ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്പ്, 0.540 എം.ജി എം.ഡി.എം.എ, 1.271 ഗ്രാം മയക്കുഗുളികള്‍ എന്നിവയാണ് പിടിച്ചെടുത്ത്. മയക്കുമരുന്നുകള്‍ വില്പനക്കായി കൊണ്ടുവന്ന കരകുളം മുല്ലശ്ശേരി മുണ്ടൂര്‍ അതുല്യ ഗാര്‍ഡന്‍സില്‍ ശരത്തിനെ (28) അറസ്റ്റ് ചെയ്തു.പുതുവത്സരാഘോഷത്തിെൻറ ഭാഗമായി എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ വി.ജി. സുനില്‍കുമാറിെൻറ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ശരത് പിടിയിലായത്.
നാലാഞ്ചിറയില്‍ നടന്ന വാഹന പരിശോധനക്കിടയില്‍ സ്കൂട്ടര്‍ തിരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ശരത്തിെൻറ ഇരുചക്രവാഹനത്തില്‍നിന്ന് കഞ്ചാവ് കണ്ടെത്തി. ബാക്കി ഒന്നര കിലോയോളം കഞ്ചാവും മറ്റ് മയക്കുമരുന്നുകളും ഇയാളുടെ വീട്ടില്‍നിന്നാണ് കണ്ടെത്തിയത്. കഞ്ചാവ് കൈമാറാന്‍ പോകുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. മുമ്പ് ഹാഷിഷ് ഓയില്‍ കടത്ത് കേസില്‍ ശരത്തിനെ എക്സൈസ് പിടികൂടിയിട്ടുണ്ട്.
പുതുവത്സര ആഘോഷത്തിെൻറ ഭാഗമായി നടക്കുന്ന ഡി.ജെ പാര്‍ട്ടികള്‍ക്കായാണ് മയക്കുമരുന്നുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത് അസിസ്റ്റന്റ് ഏക്സൈസ് ഇന്‍സ്പെക്ടര്‍ രതീഷ്, പ്രിവന്റീവ് ഓഫിസര്‍ എന്‍.വി. പത്മകുമാര്‍, സി.ഇ.ഒമാരായ ശരത്, അരുണ്‍ സേവ്യര്‍, ജയശാന്ത്, ആശ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

