ചെലവിടുന്നത് ലക്ഷങ്ങൾ: പക്ഷേ, കുളങ്ങൾക്ക് ശാപമോക്ഷമില്ല
text_fieldsമാറനല്ലൂര്‍ പഞ്ചായത്തിലെ കുരിശോട്ടുകോണം കുളം കാടുമൂടിയ നിലയില്‍
കാട്ടാക്കട: മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുളങ്ങള്‍ നവീകരിക്കാന്‍ ലക്ഷങ്ങള്‍ ചിലവിടുന്നെങ്കിലും പ്രവൃത്തികൾ ഫലപ്രദമാകുന്നില്ല. കണ്ടല വാര്‍ഡിലെ ഇറയംകോട് കുളം നവീകരിക്കാൻ മൂന്ന് വര്‍ഷത്തിനിടെ ബ്ലോക്ക് പഞ്ചായത്ത് 14.5 ലക്ഷം രൂപ ചെലവഴിച്ചെങ്കിലും പ്രവൃത്തികർ പൂർത്തിയായില്ല. അശാസ്ത്രീയ നിര്‍മാണമാണ് നടക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
തൂങ്ങാംപാറ, ഇറയംകോട് പ്രദേശവാസികള്‍ കുളിക്കാനും കൃഷിക്കും ഉപയോഗിച്ചിരുന്ന കുളം പൂര്വസ്ഥിതിയാലാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം അധികൃതർക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് ഉടന്‍ നവീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കുളത്തില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് കാട് വെട്ടി മാറ്റി നവീകരണം നടത്തിയാലേ പൂര്‍വ സ്ഥിതിയാലാക്കാന് കഴിയൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എരുത്താവൂര്‍ വാര്‍ഡിലെ പാപ്പാകോട് കുരിശോട്ടുകോണം കുളം ഉപയോഗശൂന്യമായിട്ട് വര്‍ഷങ്ങളായി. മണ്ണ് മൂടിയതിനെ തുടര്‍ന്ന് പ്രദേശവാസികളില്‍ ചിലര്‍ കുളത്തില്‍ വാഴക്കൃഷി വരെ ആരംഭിച്ചു. നിലവിലെ പഞ്ചായത്ത് ഭരണസമിതി അധികാരത്തിലെത്തിയപ്പോള്‍ കുളം പൂര്‍വസ്ഥിതിയിലാക്കാൻ നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.
അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യാൻ വലിയതോതിൽ ഫണ്ട് വേണ്ടിവരുമെന്ന കാരണത്താല്‍ തുടർനടപടിയുണ്ടായില്ല. മൂന്നുവര്‍ഷം മുമ്പ് കുളം നികത്തി തറയോട് നിര്‍മാണ യൂനിറ്റ് ആരംഭിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പദ്ധതി ആവിഷ്കരിച്ചു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും പദ്ധതിയെ എതിർത്തു. കുളം നികത്തിയുള്ള നിര്‍മാണം തടയണമെന്ന് ആവശ്യമുയർന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കുളം പൂര്വസ്ഥിതിലാക്കാൻ പഞ്ചായത്ത് അധികൃതകര്‍ക്ക് ശിപാർശ നല്‍കുകുയും ചെയ്തു. ഇതുവരെ തുടർനടപടിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

