Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightMedical collegechevron_rightമെഡിക്കൽ കോളജിലെ...

മെഡിക്കൽ കോളജിലെ തീപിടിത്തം: വീഴ്ചയില്ലെന്ന് സൂപ്രണ്ട്

text_fields
bookmark_border
മെഡിക്കൽ കോളജിലെ തീപിടിത്തം: വീഴ്ചയില്ലെന്ന് സൂപ്രണ്ട്
cancel

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ​ര്‍ജി​ക്ക​ല്‍ ഐ.​സി.​യു​വി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് വി​ശ​ദ​മാ​യ റി​പ്പോ​ര്‍ട്ട് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ക്കു കൈ​മാ​റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ 9.30നാ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ രോ​ഗി​ക​ളെ മാ​റ്റു​ന്ന​തി​ല്‍ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കൃ​ത്യ​മാ​യ ജീ​വ​ന്‍ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കി​യി​രു​ന്നു​വെ​ന്നും രോ​ഗി​ക​ളെ സു​ര​ക്ഷി​ത​മാ​യ സ്ഥാ​ന​ത്തേ​ക്ക് നീ​ക്കി​യി​രു​ന്നു​വെ​ന്നും റി​പ്പോ​ര്‍ട്ടി​ലു​ണ്ട്.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന അ​ഞ്ച് രോ​ഗി​ക​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മ​രി​ച്ച​തി​ന് തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധ​മി​ല്ല. തീ​പി​ടി​ത്ത​മു​ണ്ടാ​യ ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യു​മാ​യി സ​ര്‍ജി​ക്ക​ല്‍ ഐ.​സി.​യു, ട്രോ​മ ഐ.​സി.​യു എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് അ​ഞ്ച് മ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. ഇ​വ​ര്‍ മ​രി​ച്ച​ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തു​കൊ​ണ്ടോ പു​ക ശ്വ​സി​ച്ച​തു​കൊ​ണ്ടോ അ​ല്ല.

തീ​പി​ടി​ത്ത​മു​ണ്ടാ​യ ദി​വ​സം ത​ന്നെ യാ​ദൃ​ശ്ചി​ക​മാ​യി രോ​ഗി​ക​ളു​ടെ അ​വ​സ്ഥ വ​ഷ​ളാ​യ​താ​ണ്. തീ​പി​ടി​ത്ത​മു​ണ്ടാ​യ ഐ.​സി.​യു​വി​ല്‍ വെ​ന്റി​ലേ​റ്റ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി​ക​ളെ മാ​റ്റു​മ്പോ​ള്‍ അ​മ്പ്യൂ​ബാ​ഗ് സ​പ്പോ​ര്‍ട്ടും ഓ​ക്‌​സി​ജ​ന്‍ സി​ലി​ന്‍ഡ​റു​ക​ളും ഉ​റ​പ്പാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം, മ​ര​ണ​ങ്ങ​ളു​ടെ യ​ഥാ​ർ​ഥ കാ​ര​ണം സ്ഥി​രീ​ക​രി​ക്ക​ണ​മെ​ങ്കി​ല്‍ പോ​സ്റ്റു​മോ​ര്‍ട്ടം റി​പ്പോ​ര്‍ട്ടു​ക​ള്‍കൂ​ടി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ടെ​ന്നും റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള വീ​ഴ്ച​യാ​ണ് രോ​ഗി​ക​ള്‍ മ​രി​ക്കാ​നി​ട​യാ​ക്കി​യ​തെ​ന്നു​ള്ള ആ​രോ​പ​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. വി​വി​ധ വ​കു​പ്പു മേ​ധാ​വി​ക​ള്‍ ന​ല്‍കി​യ വി​വ​ര​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍ത്താ​ണ് ആ​ശു​പ​ത്രി​സൂ​പ്ര​ണ്ട് റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Final Report​Trivandrum medical collegeSuperintendentFire Break Out
News Summary - Fire at medical college: Superintendent says no lapse
Next Story