പാഠപുസ്തകക്കുറിപ്പ് ചിത്രകഥാപുസ്തകമാക്കി മഞ്ച സ്കൂൾ
text_fieldsആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ പുസ്തകത്തിന്റെ പുറംചട്ട
നെടുമങ്ങാട്: പാഠഭാഗത്തിന്റെ പ്രവേശകമായി നൽകിയ സാങ്കല്പിക യാത്രാക്കുറിപ്പ് ചിത്രകഥാരൂപത്തിൽ കുട്ടികളുടെ മുന്നിലെത്തിച്ച് മഞ്ച സ്കൂൾ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയാണ് നെടുമങ്ങാട് വി.എച്ച്.എസ്.എസിൽ പുസ്തകം തയ്യാറാക്കിയത്. പത്താം ക്ലാസിൽ ഇക്കൊല്ലം പുതുതായി പുറത്തിറക്കിയ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ ഭൂമിശാസ്ത്രപാഠഭാഗത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.
ആഫ്രിക്കയിലെ ഉഷ്ണമേഖലാപ്രദേശത്തുനിന്ന് ആർട്ടിക്കിലെ ശൈത്യമേഖലയിലേക്ക് യാത്രപോകുന്ന ഇമാനി എന്ന അധ്യാപികയുടെ അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ‘മഞ്ഞുമൂടിയ അദ്ഭുതലോകം: ഒരു ഭൂമധ്യരേഖായാത്രികയുടെ സഞ്ചാരങ്ങൾ’ എന്ന പേരിലുള്ള പുസ്തകം ഹെഡ്മിസ്ട്രസ് കെ.എസ്. രശ്മിയും പത്താംക്ലാസ് വിദ്യാർഥിനി ആഷ്നയും ചേർന്ന് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

