പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച പ്രതിക്ക് 22 വർഷം കഠിതടവും പിഴയും
text_fieldsനെടുമങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പത്താം ക്ലാസിൽ പഠിക്കുന്ന കാലംമുതൽ പലതവണ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ 22 വർഷം കഠിതടവിനും പിഴയും ശിക്ഷിച്ചു. വെഞ്ഞാറമൂട് മാണിക്കൽ കുതിരകുള ചിറത്തലക്കൽ കൊട്ടാരം വീട്ടിൽ ഗോവിന്ദ രാജു(21)വിനെയാണ് നെടുമങ്ങാട് ഫാസ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് സുധീഷ് കുമാർ ശിക്ഷ വിധിച്ചത്. പ്രതിക്ക് 22 വർഷം കഠിനതടവും ഒരുലക്ഷത്തി പതിനൊന്നായിരംരൂപ പിഴയുമാണ് വിധിച്ചത്.
2017 മുതലാണ് കേസിനാസ്പദമായ സംഭവം. മൂന്ന് വർഷക്കാലം കുട്ടിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. ട്യൂഷന് പോയ ഇടത്തും പലതവണ കുറ്റിക്കാകാട്ടിനുള്ളിൽ ഒളിഞ്ഞിരുന്നും കന്നുകാലികളെ അഴിക്കാൻ പോയപ്പോൾ അവിടെ വെച്ചും ലൈംഗികമായി പീഡപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ അമ്മയെയും തന്നെയും മൃഗങ്ങളെയും കൊല്ലുമെന്നു പറഞ്ഞ് ഭീഷണി ഉയർത്തി. മറ്റാരും ആശ്രയമില്ലാത്ത അതിജീവിത പേടിച്ച് ഈ വിവരം ആരോടും പറഞ്ഞില്ല.അവസരം കിട്ടിയപ്പോൾ ചൈൽഡ് ലൈനിൽ ഹാജരായി വിവരം അറിയിച്ചു.
അങ്ങനെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. ഓരോ സമയവും കുട്ടിയെ അടിച്ച് അവശയാക്കിയാണ് പ്രതി ലൈംഗികമായി പീഡിപ്പിച്ചത്.വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ വിജയരാഘവന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. 18 രേഖകളും നാല് തൊണ്ടി മുതലും കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സരിത ശൗക്കത്തലി ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

