ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച ഒരാൾ പിടിയിൽ
text_fieldsപ്രതിയുമായി സംഭവസ്ഥലത്ത് പൊലീസ് തെളിവെടുപ്പിനെത്തിയപ്പോൾ
മംഗലപുരം: ചെമ്പകമംഗലത്ത് വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ബൈക്കോടിച്ചിരുന്ന അയിലം സ്വദേശി വിഷ്ണുവിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂരിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയായിരുന്നു ചെമ്പകമംഗലം അസംബ്ലിമുക്കിന് സമീപം വൃദ്ധയായ അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണമാല കവർന്നത്.
ബൈക്കിലെത്തിയവ രണ്ടംഗ സംഘമാണ് മാല കവർന്നത്. വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അംബികയുടെ പിന്നാലെയെത്തിയാണ് മാല കവർന്നത്.തുടർന്ന്, ബൈക്കിൽ രക്ഷപ്പെട്ട പ്രതികളെ സി.സി.ടി.വി ദൃശ്യങ്ങളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. കിളിമാനൂരിൽ നിന്നും മോഷ്ടിച്ച ബൈക്കിലാണ് പ്രതികൾ മാല പൊട്ടിക്കാൻ എത്തിയത്. മോഷ്ടിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.
ബൈക്ക് മോഷണത്തിന് കിളിമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂട്ടുപ്രതിയെ ഉടൻ പിടികൂടുമെന്ന് ആറ്റിങ്ങൽ ഡി.വൈ.എസ്.പി മഞ്ജുലാൽ പറഞ്ഞു. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വിഷ്ണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

