ഹരിതകർമ സേന പ്രവർത്തകരെ ആക്രമിച്ചയാൾ പിടിയിൽ
text_fieldsരാജു
ആറ്റിങ്ങൽ: ഹരിതകർമ സേനാനാംഗങ്ങളെ ആക്രമിച്ച് വസ്തുക്കൾ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപം മണ്ണാക്കുടി വീട്ടിൽ രാജു (65) ആണ് പിടിയിലായത്. വ്യാഴാഴ്ച രാവിലെ 9 ന് ആറ്റിങ്ങൽ പാലസ് റോഡിൽ ചാക്കിൽ സൂക്ഷിച്ചു വെച്ചിരുന്ന വസ്തുക്കൾ തട്ടിയെടുക്കാൻ നോക്കവേ തടയാൻ ശ്രമിച്ച ഹരിതകർമ സേനാംഗങ്ങളായ യുവതികളെ പ്രതി ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിൽ പരാതിപ്പെടുകയും ആറ്റിങ്ങൽ എസ്.എച്ച്.ഒ അജയന്റെ നിർദേശപ്രകാരം എസ്.ഐ. ജിഷ്ണു, സിതാര മോഹൻ, സലിം, ശ്യം ലാൽ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

