അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയില്‍ ചത്ത പല്ലി
text_fieldsവെള്ളറട: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടെത്തി. അമൃതം പൊടി കഴിച്ചകുഞ്ഞിന് ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. കുഞ്ഞിന്ഛര്ദ്ദിയും വയറിളക്കവും ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞാണ് അമൃതം പൊടിയിൽ ചത്ത പല്ലിയെ കണ്ടത്. ചെമ്മണ്ണുവിള ഷൈജു ഭവനില്‍ ഷൈജു- അഞ്ചു ദമ്പതികളുടെ മകള്‍ രണ്ട് വയസുള്ള ഷെര്സക്ക് ആണ് അമൃതംപൊടി കഴിച്ച് അസ്വസ്ഥത ഉണ്ടായത്. മണത്തോട്ടം ചെമ്മണ്ണുവിള അംഗൻവാടിയിൽ അമൃതം പൊടി വിതരണം ചെയ്യുന്ന കമ്പനിയെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അംഗൻവാടി ടീച്ചര്‍ അറിയിച്ചതായി ഷെര്സയുടെ മാതാവ് പറഞ്ഞു.
അംഗൻവാടിയിൽ നിന്ന് അമൃതം പൊടി വാങ്ങി ദിവസങ്ങള്‍ കഴിഞ്ഞാണ് പാക്കറ്റ് പൊട്ടിച്ചതും കുഞ്ഞിന് നല്കിയതും. കുഞ്ഞിന് അമൃതം പൊടി കലക്കി നല്കുമ്പോള് തന്നെ ഛര്‍ദ്ദിയും ഓര്‍ക്കാനവും ഉണ്ടായെങ്കിലും കാരണം രക്ഷിതാക്കള്‍ അറിഞ്ഞില്ല. ദിവസങ്ങൾക്കശേഷം സ്പൂണില്‍ കോരുന്ന സമയത്താണ് പല്ലിയുടെ അസ്ഥികൂടം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

