കിളിയൂരിൽ മിന്നലിൽ വീട് തകർന്നു ഇലക്ട്രിക് ഉപകരണങ്ങള്‍ നശിച്ചു
text_fields1 കിളിയൂരിൽ മിന്നലിൽ തകര്‍ന്ന വീട് 2. കത്തിക്കരിഞ്ഞ സ്വിച്ച് ബോര്‍ഡുകളും വയറിങ്ങും 3. പൊട്ടിത്തെറിച്ച ഇലക്ട്രിക് മീറ്റര്‍
വെള്ളറട: കിളിയൂരിൽ മിന്നലിൽ വീട് തകർന്നു. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ ശക്തമായ മഴക്കൊപ്പമുണ്ടായ മിന്നലിലാണ് കിളിയൂര്‍ വേങ്കുഴി ആറടിക്കര വീട്ടില്‍ സന്ധ്യ (36)യുടെ വീട് തകർന്നത്. സംഭവ സമയം സന്ധ്യയും മകൾ മകള്‍ സരിത (15)യും വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
വീട് പൂര്‍ണമായി തകരുകയും ഇലക്ട്രിക് ഉപകരണങ്ങള്‍ പൊട്ടിത്തെറിക്കുകയും ചെയ്തു. ഫ്രിഡ്ജ് കത്തി സ്വിച്ച് ബോര്‍ഡുകളും വയറിങ്ങും നശിച്ചു. മൂന്ന് ലക്ഷം രൂപയിലധികം നഷ്ടം കണക്കാക്കുന്നു. കെ.എസ്.ഇ.ബി ജീവനക്കാരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. സന്ധ്യയുടെ ഭര്‍ത്താവ് സത്യരാജ് ഹോട്ടല്‍ ജീവനക്കാരനാണ്. വാസയോഗ്യമല്ലാത്ത വീട്ടില്‍ എങ്ങനെ അന്തിയുറങ്ങുമെന്നുള്ള അങ്കലാപ്പിലാണ് കുടുംബം.

