ലോറന് ബൂത്തിന്റെ ആത്മകഥ: മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തു
text_fieldsലോറൻ ബൂത്തിന്റെ ആത്മകഥയുടെ പി.കെ. നിയാസ് തയറാക്കിയ മലയാള പരിഭാഷയായ ‘സമാധാനം തേടി വിശുദ്ധ ഭൂമിയിൽ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സി. റഹീമിന് നൽകി സ്റ്റേറ്റ് ലൈബ്രേറിയൻ പി.കെ.ശോഭന നിർവഹിക്കുന്നു. എം. മെഹബൂബ്, ഡോ. ജി.വി. ഹരി, പി.കെ.നിയാസ്, ശാന്ത തുളസീധരൻ, കെ.ടി. ഹുസൈൻ, എസ്. അമീൻ തുടങ്ങിയവർ സമീപം
തിരുവനന്തപുരം: പാശ്ചാത്യമാധ്യമ പ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലോറന് ബൂത്തിന്റെ ആത്മകഥ ‘ഇൻ സെർച്ച് ഓഫ് എ ഹോളി ലാൻഡി’ന്റെ മലയാള വിവര്‍ത്തനം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകനായ പി.കെ. നിയാസ് ആണ് ‘സമാധാനം തേടി വിശുദ്ധ ഭൂമിയിൽ’ എന്ന പേരിൽ പുസ്തകം മൊഴിമാറ്റിയത്.
ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യാസഹോദരി ആയ ലോറന് ബൂത്ത് ‘സ്റ്റോപ്പ് ദി വാര് കോയലിഷൻ’ എന്ന യുദ്ധവിരുദ്ധ കൂട്ടായ്മയുടെ ഭാഗമായിരുന്നു. ജോര്‍ജ് ഡബ്ല്യു. ബുഷും ടോണി ബ്ലെയറും നേതൃത്വം നല്കിയ ഇറാഖ് അധിനിവേശത്തിനെതിരെ രംഗത്തു വന്നതോടെയാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇസ്രായേലിന്റെ ഉപരോധത്തില്‍ പ്രതിഷേധിച്ച് ജീവ കാരുണ്യ വസ്തുക്കളുമായി 2008ല്‍ കടല്‍ മാര്‍ഗം ഗസ്സയിലേക്ക് യാത്ര ചെയ്ത സംഘത്തിലൊരാളായിരുന്നു. ഫലസ്തീനിൽ അവർ കണ്ട കാഴ്ചകളും അനുഭവങ്ങളുമാണ് പുസ്തകം പറയുന്നത്. സിനിമപ്രവർത്തകയും സ്റ്റേറ്റ് ലൈബ്രേറിയനുമായ പി.കെ. ശോഭന എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ സി. റഹീമിനു നൽകി പുസ്തകം പ്രകാശനം ചെയ്തു.
സത്യസന്ധമായ എഴുത്താണ് ലോറന് ബൂത്തിന്റേതെന്ന് പി.കെ. ശോഭന പറഞ്ഞു. ജീവിതത്തെ സ്വാധീനിക്കാൻ കഴിയുന്ന പുസ്തകമാണിതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജവഹർ ബാൽ മഞ്ച് ചെയർമാൻ ഡോ. വി.ജി. ഹരി അഭിപ്രായപ്പെട്ടു. ഐ.പി.എച്ച് ബുക്സാണ് പ്രസാധകർ. ഐ.പി.എച്ച് എക്സിക്യൂട്ടീവ് എഡിറ്റർ കെ.ടി. ഹുസൈൻ അധ്യക്ഷത വഹിച്ചു. പനച്ചി ബുക്സ് എഡിറ്റർ ശാന്ത തുളസീധരൻ സംസാരിച്ചു. ഐ.പി.എച്ച് ജില്ല രക്ഷാധികാരി എസ്. അമീൻ സമാപനം നിർവഹിച്ചു. ജില്ല കോഓഡിനേറ്റർ എം. മെഹബൂബ് സ്വാഗതവും കെ.കെ. നസീർ നദ്വി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

