Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാപ്ടോപ്പുമായി...

ലാപ്ടോപ്പുമായി കലക്ടറെത്തി; കൈയടിച്ച്​ വരവേറ്റ് കുട്ടികള്‍

text_fields
bookmark_border
ലാപ്ടോപ്പുമായി കലക്ടറെത്തി; കൈയടിച്ച്​ വരവേറ്റ് കുട്ടികള്‍
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍ലൈ​ന്‍ പ​ഠ​ന​ത്തി​ന്​ വി​മ​ണ്‍ ആ​​ൻ​ഡ്​ ചി​ല്‍ഡ്ര​ണ്‍ ഹോ​മി​ലെ കു​ട്ടി​ക​ള്‍ ചോ​ദി​ച്ച ലാ​പ്ടോ​പ് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ എ​ത്തി​ച്ചു​ന​ല്‍കി ക​ല​ക്ട​ര്‍ ഡോ. ​ന​വ​ജ്യോ​ത് ഖോ​സ. കൈ​യ​ടി​യോ​ടെ ക​ല​ക്ട​റെ കു​ട്ടി​ക​ള്‍ വ​ര​വേ​റ്റു. പി.​ടി.​പി ന​ഗ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​മ​ന്‍ ആ​​ൻ​ഡ്​ ചി​ല്‍ഡ്ര​ന്‍ ഹോ​മി​ലെ അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ള്‍ ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​യ​ര്‍ഹോം സ​ന്ദ​ര്‍ശി​ക്കാ​നെ​ത്തി​യ ക​ല​ക്ട​റോ​ട് ത​ങ്ങ​ള്‍ക്ക് ഒ​രു ലാ​പ്‌​ടോ​പ് കൂ​ടി ഉ​ണ്ടെ​ങ്കി​ല്‍ ന​ന്നാ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞ​ത് ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പാ​ണ്.

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ​യു​ട​ന്‍ ലാ​പ്‌​ടോ​പ്പു​മാ​യി വീ​ണ്ടും ത​ങ്ങ​ളെ കാ​ണാ​നെ​ത്തി​യ ക​ല​ക്ട​റെ ക​ണ്ട വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ആ​ദ്യം അ​മ്പ​ര​പ്പാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലേ​ക്ക് 20 ക​സേ​ര​ക​ള്‍ കൂ​ടി ന​ല്‍കി​യാ​ണ് കു​ട്ടി​ക​ളോ​ടു​ള്ള സ്‌​നേ​ഹം ക​ല​ക്ട​ര്‍ പ​ങ്കു​െ​വ​ച്ച​ത്. ത​ങ്ങ​ളു​ടെ ആ​വ​ശ്യം സ​ഫ​ല​മാ​ക്കി​ത്ത​ന്ന​തി​ന് കു​ട്ടി​ക​ള്‍ ക​ല​ക്ട​റോ​ട് ന​ന്ദി പ​റ​ഞ്ഞു.

എ​ല്ലാ​വ​ര്‍ക്കും ന​ന്നാ​യി പ​ഠി​ക്കാ​നും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ന​ല്ല ജോ​ലി​യും നേ​ടാ​നും ക​ഴി​യ​ട്ടെ എ​ന്നും ക​ല​ക്ട​ര്‍ ആ​ശം​സി​ച്ചു. ലീ​ഡ് ബാ​ങ്കി​െൻറ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലാ​പ്ടോ​പ്പും ക​സേ​ര​ക​ളും ല​ഭ്യ​മാ​ക്കി​യ​ത്. സം​സ്ഥാ​ന വ​നി​ത-​ശി​ശു വ​കു​പ്പി​ന് കീ​ഴി​ല്‍ മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​മ​ന്‍ ആ​​ൻ​ഡ്​ ചി​ല്‍ഡ്ര​ന്‍സ് ഹോ​മി​െൻറ പ്ര​വ​ര്‍ത്ത​നം.

ലീ​ഡ് ബാ​ങ്ക് ഡി​സ്ട്രി​ക് മാ​നേ​ജ​ര്‍ ജി. ​ശ്രീ​നി​വാ​സ പൈ, ​വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ് ജി​ല്ല ഓ​ഫി​സ​ര്‍ സ​ബീ​ന ബീ​ഗം, മ​ഹി​ള സ​മ​ഖ്യ സൊ​സൈ​റ്റി സ്​​റ്റേ​റ്റ് ക​ണ്‍സ​ള്‍ട്ട​​ൻ​റ് ബോ​ബി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:laptopdistributiontrivandrum
Next Story