മഴയെങ്കില്‍ വെള്ളം, വെയിലിൽ പൊടി; യാത്രികരുടെ നട്ടെല്ലൊടിച്ച് കൂനമ്പന-കാരക്കോണം റോഡ്
text_fieldsവെള്ളറട: 29 കോടി ചെലവില്‍ തുടങ്ങിയ കാരക്കോണം-അമരവിള റോഡിന്റെ നിര്‍മാണം അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴും യാത്രികരുടെ നട്ടെല്ലൊടിച്ച് കൂനമ്പന മുതല്‍ കാരക്കോണം വരെയുള്ള റോഡിലെ കുഴികള്‍. മഴയാണെങ്കില്‍ റോഡിലെ കുഴികളില്‍ വെള്ളക്കെട്ടും വെയിലാണെങ്കില്‍ പൊടിശല്യവും മൂലം തകര്‍ന്ന റോഡിലൂടെ യാത്ര ചെയ്യാനാകാത്ത നിലയാണ്. വര്‍ഷങ്ങളായി തകര്‍ന്നു കിടന്ന റോഡിന്റെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നെടിയാംകോട് പാലത്തിന്റെ പണി തുടങ്ങിയിട്ടും അഞ്ചു മാസത്തിലധികമായി.
പാലത്തിന്റെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് നടത്തിക്കഴിഞ്ഞു. മേയ് മാസത്തിലാണ് പാലത്തിന്റെ പണികള്‍ ആരംഭിച്ചത്. അഞ്ച് മാസം പിന്നിട്ടപ്പോള്‍ തൂണുകളുടെയും പാര്‍ശ്വഭിത്തിയുടെ മുകള്‍ഭാഗത്തെ കോണ്‍ക്രീറ്റ് ചെയ്യലും പൂര്‍ത്തിയായി. പഴയ പാലം നിലനിര്‍ത്തി വീതികൂട്ടി മുകളിലുള്ള സ്ലാബുകള്‍ മാറ്റിയാണ് നിർമാണം. 12 മീറ്റര്‍ വീതിയില്‍ നിര്‍മ്മിക്കുന്ന പാലത്തിനു മുകളിലൂടെ ഒന്‍പത് മീറ്റര്‍ വീതിയില്‍ ടാറിങ്ങും ഇരുവശത്തുമായി ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയുമാണ് നിർമിക്കുന്നത്. ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിര്‍ത്തലാക്കിയത് പുനഃസ്ഥാപിച്ചിട്ടുണ്ട്. പണികള്‍ വൈകുന്നതിനാല്‍ പാലത്തിനു സമീപം നൂറുമീറ്റര്‍ വരെ മണ്‍കൂനകളും കുഴികളുമാണ്.
കുന്നത്തുകാല്‍ ജംഗ്ഷനില്‍ മാസങ്ങള്‍ക്ക് മുമ്പ് വിരിച്ചിട്ട മെറ്റല്പാളികള് ഇളകിക്കിടക്കുന്നതിനാല്‍ ഇരുചക്രവാഹ ന യാത്രക്കാരും കാല്‍നടയാത്രക്കാരും തെന്നിവീഴുന്നത്പതിവാണ്. കൂനമ്പന ജങ്ഷൻ മുതല്‍ കാരക്കോണം വരെയുള്ള റോഡിന്റെ അവസ്ഥ പരിതാപകരമാണ്. റോഡുപണി തുടങ്ങിയിട്ട് രണ്ടു വര്‍ഷ ത്തിലധികമായിട്ടും ഒന്നാംഘട്ട ടാറിങ് ഇവിടെ രണ്ടിടത്തും പൂര്‍ത്തിയാക്കിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

