ആടുകളെ മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയും പിടിയിൽ
text_fieldsകിളിമാനൂർ: റൂറൽ ജില്ല കേന്ദ്രീകരിച്ചും കൊല്ലം ജില്ലയിലെ ചടയമംഗലം സ്റ്റേഷൻ പരിധിയിലും അട് മോഷണ പരമ്പര നടത്തിവന്ന സംഘത്തിലെ പ്രധാനിയും പിടിയിൽ. ഇതോടെ ഈ കേസിൽ നാലു പേർ അറസ്റ്റിലായി. പള്ളിപ്പുറം പാച്ചിറ ചായപ്പുറത്തു വീട് ഷെഫീഖ് മൻസിലിൽ ഷെഫീഖ് (25) ആണ് കഴിഞ്ഞദിവസം പള്ളിക്കൽ പോ ലിസിൻെറ പിടിയിലായത്. ഇയാളാണ് കേസിലെ പ്രധാന പ്രതിയെന്ന് പൊലീസ് പറഞ്ഞു.
31ന് പുലർച്ചെ മൂന്ന് മണിയോടെ ചാങ്ങയിൽ കോണത്തുള്ള സജീനയുടെ ആടുകളെ മോഷണം നടത്തിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഷെഫീക്കിൻെറ പേരിലുള്ള കാറാണ് മോഷ്ടിക്കുന്ന ആടുകളെ കടത്താൻ ഉപയോഗിച്ചിരുന്നത്. പകൽ സമയം കറങ്ങിനടന്ന് ആടുകളെ വളർത്തുന്ന വീടുകൾ കണ്ടെത്തി രാത്രി വീണ്ടും എത്തി മോഷണം നടത്തുകയായിരുന്നു പതിവ്.
ബൈക്കിൽ കറങ്ങി മാലപൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട് ഷഫീഖിനെതിരെ മറ്റുജില്ലകളിൽ നിരവധി കേസുകൾ ഉള്ളതായി പള്ളിക്കൽ പൊലീസ് പറഞ്ഞു. കഞ്ചാവ് വിൽപന നടത്തിയതിനും പ്രതിക്കെതിരെ കേസുകളുണ്ട്. ഇയാളുടെ കാർ നേരത്തെതന്നെ പള്ളിക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

