Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർത്താവിൻെറ ദേഹത്ത് ആസിഡ് ഒഴിച്ച് കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു

text_fields
bookmark_border
ഭർത്താവിൻെറ ദേഹത്ത് ആസിഡ് ഒഴിച്ച് കിണറ്റിൽ ചാടിയ യുവതിയും കുഞ്ഞും മരിച്ചു
cancel

കിളിമാനൂർ: കുടുംബ കലഹത്തെ തുടർന്ന് ഭർത്താവിൻെറ ശരീരത്തിൽ മുളകുപൊടി കലർത്തിയ ആസിഡ് ഒഴിച്ച് കുഞ്ഞിനെയുമെടുത്ത് കിണറ്റിൽ ചാടിയ യുവതിയും മകനും മരിച്ചു. പുളിമാത്ത് പഞ്ചായത്തിൽ കൊടു വഴന്നൂർ പന്തുവിള ചന്തമുക്കിൽ സുബിൻ ഭവനിൽ ബിന്ദു (38), മകൻ ശ്യാംലാൽ എന്ന റിജിൻ (5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭർത്താവ് രജിലാലിനെ (36) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി തീവ്രപരി ചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

അഞ്ച് വയസ്സുള്ള മകനെയുമെടുത്താണ് കിണറ്റിൽ ചാടിയത്. ഞായറാഴ്ച രാത്രി 10ഓടെയാണ് സംഭവം. കുടുംബ കലഹമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറ‍യുന്നത്. സംഭവത്തെക്കുറിച്ച് നഗരൂർ സ്റ്റേഷൻ ഓഫീസർ പറയുന്നത്:

രജിലാൽ ബിന്ദുവിൻെറ രണ്ടാം ഭർത്താവാണ്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ ബിന്ദു ഏഴു വർഷമായി രജിലാലുമായി ഒരുമിച്ച് താമസിക്കുകയാണ്. ആദ്യബന്ധത്തിൽ ബിന്ദുവിന് ഒരു മകനുണ്ട്. ഇരുവരുടെയും മകനാണ് രജിൻ.

ഭർത്താവിൽ പരസ്ത്രീബന്ധം ആരോപിച്ച് ബിന്ദു നിരന്തരം രജിലാലുമായി വഴക്കിടുക പതിവായിരുന്നത്രേ. ഞായറാഴ്ചയും ഇരുവരും വഴക്കിട്ടു. തുടർന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡ് രജിലാലിൻെറ ദേഹത്ത് ഒഴിച്ചശേഷം വീട്ടുമുറ്റത്തെ കിണറ്റിൽ ഇളയ കുട്ടിയെയുമെടുത്ത് ബിന്ദു ചാടുകയായിരുന്നു. ബിന്ദുവിൻെറ മൂത്ത മകൻ സമീപത്തെ ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

ആറ്റിങ്ങൽ ഫയർഫോഴ്സും നഗരൂർ പൊലീസും ചേർന്ന് യുവതിയെയും കുഞ്ഞിനെയും പുറത്തെത്തിച്ചെങ്കിലും ഇരുവരും മരിച്ചിരുന്നു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ ഇൻക്വസ്റ്റ് തയാറാക്കി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രജിലാൽ അപകടനില തരണം ചെയ്തതായി നഗരൂർ എസ്.ഐ ഷിജു പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - woman and baby jumped into the well and died in kilimanoor
Next Story