വ്യാജരേഖ ചമച്ച് വാഹന കച്ചവടം; മൂന്നുപേർ അറസ്റ്റിൽ
text_fieldsകിളിമാനൂരിൽ അറസ്റ്റിലായ പ്രതികൾ
കിളിമാനൂർ: വ്യാജരേഖകൾ ചമച്ച് വാഹന കച്ചവടം നടത്തുന്ന മൂന്നംഗസംഘം അറസ്റ്റിൽ. കണ്ണങ്കര തോപ്പിൽ ഹൗസിൽ നിന്ന് നഗരൂർ ചെമ്മരത്തുംമുക്ക് കുറിയേടത്തുകോണം തോപ്പിൽ ഹൗസിൽ ഷിജു കരീം (31), ചെങ്കിക്കുന്ന് കായാട്ട്കോണം ചരുവിളപുത്തൻ വീട്ടിൽ േജ്യാതിഷ് കൃഷ്ണൻ (കണ്ണൻ-26), കിളിമാനൂർ വർത്തൂർ മുന്നിനാട് വീട്ടിൽ (പുളിമാത്ത്, മൊട്ടലുവിള മേടയിൽ വീട്ടിൽ) ബിജുറഹ്മാൻ (29) എന്നിവരാണ് പൊലീസ് പിടിയിലായത്.
മാരുതിവാഹനം കൈവശപ്പെടുത്തിയശേഷം തിരിച്ചുനൽകുന്നില്ലെന്ന മഞ്ഞപ്പാറ വട്ടത്താമര കോണത്ത് പുത്തൻവീട്ടിൽ സിദ്ദീഖിെൻറ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് കിളിമാനൂർ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളുടെ പക്കൽനിന്ന് വ്യാജമായി നിർമിച്ച ആർ.സി ബുക്കുകൾ, ഇൻഷുറൻസ് സർട്ടിഫിക്കറ്റ്, വ്യാജ ആധാർ കാർഡുകൾ, മുദ്രപ്പത്രങ്ങൾ എന്നിവ കണ്ടെടുത്തു. ഇവ നിർമിക്കുന്നതിനുവേണ്ടി ഉപയോഗിച്ചിരുന്ന ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, ഹാർഡ് ഡിസ്ക്, പെൻ ഡ്രൈവുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാറിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബിജുകുമാർ, അബ്ദുൽ ഖാദർ, സരിത ഷാജി, എ.എസ്.ഐ ഷജിം, പ്രദീപ്, സി.പി.ഒ മാരായ റിയാസ്, റെജി മോൻ, അജേഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

