പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റില്‍
text_fieldsബിജു ബാബു
കിളിമാനൂർ: പതിനാറുകാരിയായ പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച കേസിൽ രണ്ടുപേർ പിടിയിൽ. വഞ്ചിയൂർ കടവിള പുല്ലുതോട്ടം നെടിയവിളവീട്ടിൽ ബിജു (46), ഇയാളുടെ സുഹൃത്ത് അവനവഞ്ചേരി കടുവയിൽ കോട്ടറവിളവീട്ടിൽ നിന്നു കടവിള വഞ്ചിയൂർ വിളയാട്ടുമൂല കാവുവിളവീട്ടിൽ ബാബു (71) എന്നിവരാണ് പിടിയിലായത്.
സംഭവത്തെകുറിച്ച് പൊലീസ് പറയുന്നത്: കേസിലെ ഒന്നാംപ്രതി അവിവാഹിതനാണ്. ഇദ്ദേഹം 16കാരിയെ വശീകരിച്ച് വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരുകയുമായിരുന്നു. 2021 മുതൽ ഇത് തുടരുന്നു. സുഹൃത്തായ രണ്ടാംപ്രതി ബാബുവിന് ഇതേക്കുറിച്ച് അറിയാമായിരുന്നു. ബിജുവിന് എല്ലാസഹായവും ചെയ്തുകൊടുത്തത് ബാബുവായിരുന്നു.
ബിജുവിന്റെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടി ആത്മഹത്യശ്രമം നടത്തിയതോടെയാണ് വിവരം പെൺകുട്ടിയുടെ മാതാവ് അറിയുന്നത്. പെൺകുട്ടിയും മാതാവും നഗരൂർ സ്റ്റേഷനിൽ പരാതി നൽകിയതോടെ പൊലീസ് ഇരുവരെയും പിടികൂടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

