Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെള്ളം കയറി; നിലമേൽ - കിളിമാനൂർ എം.സി റോഡ്​ അടച്ചു

text_fields
bookmark_border
വെള്ളപ്പൊക്കം, സംസ്ഥാന പാത അടച്ചു
kilimanoor road
cancel

കിളിമാനൂർ: രണ്ട്​ ദിവസമായി തുടരുന്ന കനത്തമഴയിൽ റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് നിലമേൽ - കിളിമാനൂർ സംസ്ഥാന പാത താൽക്കാലികമായി അടച്ചു. ജില്ല അതിർത്തിയായ വാഴോട് ആണ് റോഡ് പൂർണമായും വെള്ളത്തിൽ മുങ്ങിയത്. ഇവിടെ രണ്ടടിയോളം ഉയരത്തിൽ വെള്ളം പൊങ്ങിയിട്ടുണ്ട്.

ചെറിയ വാഹനങ്ങളെല്ലാം നിലമേൽ ബം​ഗ്ലാംകുന്ന് റോഡ് വഴി തിരിച്ചുവിട്ടിട്ടുണ്ട്. വലിയ വാഹനങ്ങൾ മാത്രം താൽക്കാലികമായി ഇതിലൂടെ പോകുന്നുണ്ട്​.

വെള്ളം ഇനിയും ഉയരുകയാണെങ്കിൽ ഇതുവഴി ഗതാ​ഗതം പൂർണമായും തടയുമെന്ന് അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The water went up; On the ground - Kilimanoor road closed
Next Story