Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightസ്ഥലംമാറി വന്ന...

സ്ഥലംമാറി വന്ന മാനേജര്‍ സ​പ്ലൈ​കോ സൂപ്പർ മാര്‍ക്കറ്റ്​ പൂട്ടി താക്കോലുമായി മുങ്ങി

text_fields
bookmark_border
supplyco
cancel

കി​ളി​മാ​നൂ​ർ: ഭ​ക്ഷ്യ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്റെ കീ​ഴി​ൽ കാ​രേ​റ്റ് ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​പ്ലൈ​കോ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ സ്ഥ​ലം​മാ​റ്റം കി​ട്ടി​യ മാ​നേ​ജ​ർ താ​ക്കോ​ൽ പു​തി​യ മാ​നേ​ജ​ർ​ക്ക് കൈ​മാ​റാ​തെ പൂ​ട്ടി സ്ഥ​ലം​വി​ട്ടു. സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​കാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ വ​ല​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ട്ടു​കാ​ർ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പൊ​രി​വെ​യി​ലി​ൽ നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യ​ത്. നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന മാ​നേ​ജ​രെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക്ര​മ​ക്കേ​ട്​ ന​ട​ത്തി, വ​നി​ത ജീ​വ​ന​ക്കാ​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി തു​ട​ങ്ങി​യ പ​രാ​തി​യെ​തു​ട​ർ​ന്ന്​ സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

പ​ക​ര​മെ​ത്തി​യ മാ​നേ​ജ​ർ​ക്ക് ചാ​ർ​ജ് കൈ​മാ​റാ​നോ താ​ക്കോ​ൽ കൈ​മാ​റാ​നോ കൂ​ട്ടാ​ക്കാ​തെ ഇ​ദ്ദേ​ഹം മു​ങ്ങി​യെ​ന്നാ​ണ് പ​രാ​തി. പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ ഉ​ന്ന​ത ജീ​വ​ന​ക്കാ​ർ സ്ഥ​ല​ത്തെ​ത്തി പൂ​ട്ട് പൊ​ളി​ച്ച് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​നി​ട​യി​ൽ ഉ​ച്ച​യോ​ടെ മാ​നേ​ജ​ർ താ​ക്കോ​ൽ കൊ​ടു​ത്ത​യ​ച്ച​തി​നെ തു​ട​ർ​ന്ന് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു.

സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്ന പ​രാ​തി​യെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ 21ന് ​വി​ജി​ല​ൻ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ച​സാ​ര, ജീ​ര​കം, ഉ​ഴു​ന്ന് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ൾ കൂ​ടി​യ അ​ള​വി​ൽ ഇ​വി​ടെ​നി​ന്ന്​ മ​റി​ച്ചു​വി​റ്റ​താ​യി ക​ണ്ടെ​ത്തി. തു​ട​ർ​ന്നാ​ണ്​ ഇ​യാ​ളെ സ്ഥ​ലം മാ​റ്റി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SUPPLYCOmanagerconsumers
News Summary - The transferred manager locked the Supplyco Super Market and escaped with the key
Next Story