Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഫ്രിഡ്ജ്...

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വീട്ടമ്മക്ക് പൊള്ളലേറ്റു

text_fields
bookmark_border
fridge explosion
cancel
camera_alt

പൊ​ട്ടി​ത്തെ​റി​ച്ച്​ ക​ത്തി​യ​മ​ർ​ന്ന ഡ​ബി​ൾ ഡോ​ർ ഫ്രി​ഡ്ജ്​

കി​ളി​മാ​നൂ​ർ: വീ​ട്ടി​ലെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ച്ച് ക​ത്തി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ​ക്ക്​ ​ഗു​രു​ത​ര പ​രി ക്കേ​റ്റു. ന​​ഗ​രൂ​ർ ക​ട​വി​ള പു​ല്ലു​തോ​ട്ടം നാ​ണി നി​വാ​സി​ൽ ​ഗി​രി​ജ സ​ത്യ (59) നാ​ണ് പ​രി​ക്കേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11.30 ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. ഈ​സ​മ​യം വീ​ട്ടി​ൽ ​ഗി​രി​ജ സ​ത്യ​ൻ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

വീ​ട്ടി​ന് പു​റ​ത്തു​നി​ൽ​ക്കു​ക​​യാ​യി​രു​ന്ന ​ഗി​രി​ജ ​ഗ്യാ​സ് ലീ​ക്കാ​യ ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​തു​ട​ർ​ന്ന് പു​റ​കു​വ​ശ​ത്ത് അ​ടു​ക്ക​ള​വാ​തി​ൽ തു​റ​ന്ന് അ​ക​ത്ത് ക​ട​ന്ന​പ്പോ​ൾ ഉ​​ഗ്ര ശ​ബ്ദ ത്തോ​ടെ ഫ്രി​ഡ്ജ് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് അ​യ​ൽ വാ​സി​ക​ൾ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ദേ​ഹ​മാ​സ​ക​ലം പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ​ഗി​രി​ജ​യെ ക​ണ്ടെ​ത്തു​ക​കാ​യി​രു​ന്നു.

ഡ​ബി​ൾ ഡോ​ർ ഫ്രി​ഡ്ജ്​ പൂ​ർ​ണ​മാ​യും പൊ​ട്ടി​ത്ത​ക​ർ​ന്ന് ക​ത്തി. ഉ​ട​ൻ ആ​റ്റി​ങ്ങ​ൽ അ​​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ൽ അ​റി​യി​ക്കു​ക​യും സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജി​ഷാ​ജ്, അ​സി​സ്റ്റ​ന്റ് സ്റ്റേ​ഷ​ൻ മ​നോ​ഹ​ര​ൻ​പി​ള്ള തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​​ഗ്നി​ര​ക്ഷാ​സം​ഘം സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​യ്ക്കു​ക​യു​മാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ ​ഗി​രി​ജാ സ​ത്യ​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​​ഗ​ത്തി​ലേ​ക്ക് മാ​റ്റി. ഇ​വ​ർ​ക്ക് അ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റി​റ്റു​ണ്ട്. അ​തേ​സ​മ​യം ​ഗ്യാ​സ് സി​ലി​ണ്ട​റി​ന് കേ​ടു​പാ​ടു​ക​ൾ ഉ​ണ്ടാ​കു​ക​യോ, ​ഗ്യാ​സ് ലീ​ക്കാ​വു​ക​യോ ചെ​യ്തി​ല്ലെ​ന്ന്​ അ​​ഗ്നി​ര​ക്ഷാ ഉ​ദ്യോ​​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഫ്രി​ഡ്ജി​ന്റെ ക​മ്പ്ര​സ​ർ യൂ​ണി​റ്റ് പൊ​ട്ടി​ത്തെ​റി​ച്ചാ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​​ഗ​മ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:burntfridgefridge explosion
News Summary - The fridge exploded and the housewife got burnt
Next Story