കണ്ടക്ടറുടെ ബാഗ് കവർന്നു; പ്രതിയെ പിടികൂടാനായില്ല
text_fieldsകിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസിനുള്ളിൽ െവച്ച് കണ്ടക്ടറുടെ പണമടങ്ങിയ ബാഗ് കവർന്നു. നിരീക്ഷണകാമറയിൽ തെളിഞ്ഞ മോഷ്ടാവിന്റെ ചിത്രം പൊലീസിന് കൈമാറി രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെ ത്താൻ പൊലീസിനായില്ല. ബ്രേക്ക്ഡൗണായ ബസ് ഡിപ്പോയിലെത്തിച്ചശേഷം പകരം ഓടിക്കാനുള്ള ബസിലേക്ക് സ്ഥാപിക്കാൻ ബോർഡുകൾ എടുത്തുമാറ്റുമ്പോഴാണ് സീറ്റിൽ ബാഗ് മോഷ്ടിക്കപ്പെട്ടത്.
രാവിലെ 6.15ന് ഡിപ്പോയിൽ നിന്ന് പാലുവള്ളിയിലേക്ക് പോയ ബസിലെ കണ്ടക്ടർ ആർ.എസ്. രാധാകൃഷ്ണന്റെ ബാഗാണ് മോഷ്ടിക്കപ്പെട്ടത്. ഇവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് പോകേണ്ട ബസ് കാരേറ്റ് െവച്ച് ബ്രേക്ക്ഡൗണായി. തുടർന്ന് യാത്രക്കാരെ മറ്റ് ബസിൽ കയറ്റി വിട്ട ശേഷം ബസ് 9.15 ഓടെ ഡിപ്പോയിലെത്തിച്ചു. ബാഗും ടിക്കറ്റ് റാക്കും തൊട്ടടുത്ത സീറ്റിൽ െവച്ചശേഷമാണ് ബോർഡ് എടുക്കാനായി കണ്ടക്ടർ ശ്രമിക്കവെ മോഷ്ടാവ് ബാഗുമായി കടക്കുകയായിരുന്നു. കലക്ഷൻ തുകയായ മൂവായിത്തിലേറെ രൂപ ബാഗിലുണ്ടായിരുന്നു. ഡിപ്പോ അധികൃതർ കിളിമാനൂർ പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയെ കണ്ടെത്തിയിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

