Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാവിനെ ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റിൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​യി​ലാ​യ പ്രതികൾ 

കിളിമാനൂർ: യുവാവിനെ തലക്കടിച്ച് പരിക്കേൽപ്പിച്ച സഹോദരങ്ങൾ പിടിയിലായി. കോവളം മുട്ടക്കാട് പാറവിളവീട്ടിൽ വിഷ്ണു (27), സഹോദരൻ വിജിത്ത് (24)എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഒമ്പതിന് തെന്നൂരിൽ 28ാം ഓണാഘോഷ പരിപാടിക്കിടെയാണ് സംഭവം. കിളിമാനൂർ മലയ്ക്കൽ തെന്നൂർ രതീഷ് ഭവനിൽ രതീഷിനാണ് (38) മർദനമേറ്റത്.

പ്രതികൾ ഓണം ആഘോഷിക്കാനായി ബന്ധുവീട്ടിലെത്തിയതായിരുന്നു. സിനിമാറ്റിക് ഡാൻസ് നടക്കുന്നതിനിടെ കാണിക്കൾക്കിടയിൽ നിന്ന് ചുവടുെവക്കാൻ ഇരുവരും ശ്രമിച്ചത് സ്ഥലത്ത് ചെറിയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.

തുടർന്ന് സ്ഥലവാസിയായ രതീഷ് ഇരുവെരയും അനുനയിപ്പിക്കാൻ ശ്രമിച്ചു. പ്രകോപിതരായ പ്രതികൾ രതീഷിന് നേരെ തിരിയുകയും തലക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു. കിളിമാനൂർ എസ്.എച്ച്.ഒ എസ്. സനൂജ്, എസ്.ഐ വിജിത് കെ. നായർ, എസ്.സി.പി.ഒ ബിനു, ഷംനാദ്, സി.പി.ഒ സോജു എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The brothers who attacked the youth were arrested
Next Story