Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടെംബോ വാനിൽ കാർ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്ക്.
text_fieldsbookmark_border
കിളിമാനൂർ: ടെംബോ വാനിൽ എതിർ ദിശയിൽ നിന്നും വന്ന കാർ ഇടിച്ച് ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ കാരേറ്റുള്ള സ്വകാര്യ ആശുപത്രിയിലും വെഞ്ഞാറമൂടുള്ള സ്വകാര്യ മെഡിക്കൽ കോളജിലും എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു.
ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെ സംസ്ഥാന പാതയിൽ കിളിമാനൂരിന് സമീപം പൊരുന്തമണിലായി രുന്നു അപകടം. കിളിമാനൂരിൽ നിന്ന് കാരേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ടെംബോ വാനിൽ എതിർദിശയിൽ നിന്നും വന്ന കാർ ഇടിക്കുകയായിരുന്നു.
ശബ്ദം കേട്ട് എത്തിയ നാട്ടുകാർ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പരിക്ക് ഗുരുതരമല്ലന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

