Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightസ്​മാർട്ട്​ ഫോൺ വായ്പ...

സ്​മാർട്ട്​ ഫോൺ വായ്പ പാർട്ടിക്കാരുടെ മക്കൾക്ക്; അപേക്ഷയുമായെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നു

text_fields
bookmark_border
സ്​മാർട്ട്​ ഫോൺ വായ്പ പാർട്ടിക്കാരുടെ മക്കൾക്ക്; അപേക്ഷയുമായെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്നു
cancel
camera_alt

ഇക്കഴിഞ്ഞ 23ന് സഹകരണസംഘം രജിസ്ട്രാർ പുറപ്പെടുവിച്ച ഉത്തരവി​െൻറ പകർപ്പ്

കിളിമാനൂർ: കോവിഡ് പശ്ചാത്തലത്തിൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്​മാർട്ട്​ ഫോൺ വാങ്ങാനായി സംസ്ഥാന സർക്കാർ സഹകരണ സംഘം വഴി നടപ്പാക്കിയ 'വിദ്യാതരംഗിണി' പദ്ധതിയുടെ പ്രയോജനം രാഷ്​ട്രീയക്കാരുടെ മക്കൾക്ക് മാത്രമെന്ന് ആക്ഷേപം. അപേക്ഷയുമായെത്തുന്ന സാധാരണക്കാരെ സഹകണ ബാങ്കുകാർ അപേക്ഷപോലും വാങ്ങാതെ തിരിച്ചയക്കുന്നതായാണ്​ ആക്ഷേപം. കഴിഞ്ഞ ജൂൺ 23നാണ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാർ കേരളത്തിലെ മുഴുവൻ സർവിസ് സഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കും കത്ത് അയച്ചത്. സർക്കാർ ഉത്തരവ് ജി (4) 3073/2020, സർക്കുലർ നമ്പർ 22/ 2021 നമ്പർ പ്രകാരമുള്ള കത്തിൽ പലിശരഹിത വായ്പ അനുവദിക്കുന്നത് സംബന്ധിച്ച ഏഴ് നിർദേശങ്ങളുമുണ്ട്. ലോൺ തുക തുല്യഗഡുക്കളായി 24 മാസം കൊണ്ട് അടച്ചുതീർത്താൽ മതിയാകും. ഒരാൾക്ക് 10,000 രൂപയാണ് അനുവദിക്കാവുന്ന തുക. ഒരു സഹകരണ ബാങ്കിന് 50 പേർ എന്ന കണക്കിൽ അഞ്ച് ലക്ഷം രൂപ വരെ നൽകാം. എന്നാൽ സഹകരണ ബാങ്കിൽ എ ക്ലാസ് മെംബർഷിപ്പുള്ളവർക്ക് മാത്രമേ ലോൺ നൽകാൻ കഴിയുള്ളൂ എന്നാണ് അധികൃതർ അറിയിച്ചത്. കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളും ഏതെങ്കിലുമൊരു രാഷ്​​്​്ട്രീയ പ്രസ്ഥാനത്തി​െൻറ നിയന്ത്രണത്തിലാണ്. അവിടങ്ങളിലെ എ ക്ലാസ് മെംബർമാരിൽ 99 ശതമാനവും സ്വന്തം പാർട്ടി നേതാക്കളോ പ്രവർത്തകരോ ആണ്. സംഘങ്ങൾക്ക് നൽകിയ നിർദേശങ്ങളിൽ മൂന്നാമത്തേത് ഏറെ പ്രസക്തമാണ്.

അതത് സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനപരിധിയിൽ വരുന്ന അർഹരായവർക്ക് സ്കൂൾ പ്രഥമാധ്യാപക​െൻറ സാക്ഷ്യപത്രത്തി​െൻറ അടിസ്ഥാനത്തിൽ വായ്പ നൽകാമെന്നാണ്. എന്നാൽ അർഹരെ കണ്ടെത്തൽ എങ്ങനെയെന്ന് നിർദേശമില്ല.എ ക്ലാസ് മെംബർഷിപ്പുള്ളവർക്ക് മാത്രമേ, ലോൺ നൽകാവൂ എന്നാണ്​ ചട്ടം. അതിനാലാണ് ഇത്തരക്കാർക്ക് ലോൺ നൽകാൻ കഴിയാത്തതെന്നും ഒരു സഹകരണ ബാങ്ക് സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു. ജൂലൈ 31 വരെയാണ് ലോൺ നൽകാനുള്ള കാലാവധി.

ഇതിനകം ഒരാൾക്ക് എ ക്ലാസ് മെംബർഷിപ് നൽകാനാകില്ലെന്നും ഇദ്ദേഹം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ ഇറക്കിയ ഉത്തരവിൽ അർഹതപ്പെട്ടവർ ആര് എന്നതിന് കൃത്യമായ നിർദേശം നൽകിയില്ലെങ്കിൽ, സാധാരണക്കാരുടെ മക്കളുടെ പഠനം ഇക്കുറിയും പ്രതിസന്ധിയിലാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Smartphone loan
News Summary - Smartphone loan for party leaders children
Next Story