ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ
text_fieldsകിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം കാട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. വെളളല്ലൂർ കീഴ്പേരൂർ വേലംകോണം ബിനുഭവനിൽ ബിനുവിനെയാണ് (24) കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞദിവസം പോങ്ങനാട് ഹോമിയോ ആശുപത്രിക്ക് സമീപത്തെ ഇടവഴിയിലൂടെ നടന്നുപോയ 16കാരിയെ തടഞ്ഞുനിർത്തിയാണ് ഇയാൾ അതിക്രമം കാട്ടിയത്. പെൺകുട്ടി നിലവിളിച്ചതിനെതുടർന്ന് ഇയാൾ ഓടി രക്ഷപ്പെട്ടു. പെൺകുട്ടിയുടെ പിതാവിെൻറ പരാതിയെ തുടർന്ന് കിളിമാനൂർ പൊലീസ് കേസെടുക്കുകയായിരുന്നു.
റൂറൽ എസ്.പി പി.കെ. മധുവിെൻറ നിർദേശാനുസരണം കിളിമാനൂർ സി.ഐ എസ്. സനോജ്, എസ്.ഐ ജ്യോതിഷ്, എ.എസ്.ഐ പ്രദീപ്കുമാർ, വിനോദ്, ഷംനാദ്, സജന, ഷിനിലാൽ, ശ്രീരാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

