കളിയും ചിരിയും കരച്ചിലുമായി
text_fieldsകിളിമാനൂർ ഗവ. എൽ.പി.സ്കൂളിലെ പ്രവേശനോത്സവത്തിനിടെ കരയുന്ന കുട്ടികൾ
കിളിമാനൂർ: കളിയുംചിരിയും പിന്നെയൽപം കരച്ചിലുമൊക്കെയായി പ്രീ - പ്രൈമറി, ഒന്നാം ക്ലാസ് കുരുന്നുകളുടെ പ്രവേശനോത്സവം. കിളിമാനൂർ ഗവ. എൽ.പി.സ്കൂളിലെ പ്രവേശനോത്സവം അക്ഷരാർത്ഥത്തിൽ കവിവചനം പോലെ ‘കളിയും ചിരിയും കരച്ചിലു’മായി മാറി.
പ്രവേശനോത്സവം ജില്ല പഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സജിൻ ജാഫർ അധ്യക്ഷത വഹിച്ചു. കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഓഫീസർ ജയൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കുമാരി ഗിരിജ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കൊട്ടറ മോഹൻകുമാർ, പഞ്ചായത്തംഗം കെ. ലാലു, എസ്.എം.സി ചെയർമാൻ ഷംനാദ്, സ്കൂൾ വികസന സമിതി ചെയർമാൻ രതീഷ് പോങ്ങനാട്, പൂർവവിദ്യാർഥി സംഘടന ചെയർമാൻ ബി.എസ് റെജി, പ്രഥമാധ്യാപിക ലേഖ, അധ്യാപക പ്രതിനിധി എ.ആർ ബീന, ബിന്ദു, ഹിമജ എം, ഷിജി ബിജു തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

