Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഅപകടക്കെണിയൊരുക്കി...

അപകടക്കെണിയൊരുക്കി റോഡ് ടാറിങ്: പണി പൂർത്തിയാക്കാതെ കരാറുകാരൻ മുങ്ങി

text_fields
bookmark_border
road tarring
cancel
camera_alt

നെ​ല്ലി​മൂ​ട് -പു​ന്ന​വി​ള റോഡിലെ അപകടക്കെണിയായ കുഴി

കി​ളി​മാ​നൂ​ർ: പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, 15 വാ​ർ​ഡ്പ്ര​ദേ​ശ​ത്തു കൂ​ടി​ക​ട​ന്നു​പോ​കു​ന്ന റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കാ​തെ കോ​ൺ​ട്രാ​ക്ട​ർ മു​ങ്ങി. അ​പ​ക​ട​ക്കെ​ണി​യാ​യ റോ​ഡി​ൽ നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​യാ​ത്ര. പോ​ങ്ങ​നാ​ട്- മു​ള​യ്ക്ക​ല​ത്തു​കാ​വ് റോ​ഡി​ൽ നെ​ല്ലി​മൂ​ട് -പു​ന്ന​വി​ള റോ​ഡാ​ണ് ഒ​രു​മാ​സം മു​മ്പ് റീ ​ടാ​റി​ങ് ന​ട​ത്തി​യ​ത്.

എ​ന്നാ​ൽ, റോ​ഡി​ൽ കോ​ൺ​ക്രീ​റ്റ് ച​പ്പാ​ത്ത് നി​ർ​മി​ക്കാ​നാ​യി മൂ​ന്നു സ്ഥ​ല​ത്ത് ഒ​ര​ടി​യോ​ളം താ ​ഴ്ച​യി​ൽ എ​ക്സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് കു​ഴി​ച്ചു മ​ണ്ണു​മാ​റ്റി​യി​രു​ന്നു. റോ​ഡി​ന്റെ പാ​ർ​ശ്വ​ഭാ​ഗം കോ​ൺ ക്രീ​റ്റ് ചെ​യ്യാ​ൻ അ​ര​യ​ടി താ​ഴ്ച​യി​ൽ മ​ണ്ണു​നീ​ക്കു​ക​യും ചെ​യ്തു. ഒ​രു മാ​സ​ത്തോ​ള​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ, ചെ​റി​യ കാ​റു​ക​ൾ, ഓ​ട്ടോ റി​ക്ഷ​ക​ൾ എ​ന്നി​വ വ​ള​രെ ദു​രി​ത​ത്തി​ലാ​ണ്. നാ​ല് മീ​റ്റ​ർ വീ​തി​യി​ലു​ള്ള റോ​ഡി​ൽ എ​തി​രെ ഒ​രു​വാ​ഹ​നം വ​ന്നാ​ൽ സൈ​ഡ് തോ​ണ്ടി​യ കു​ഴി​യി​ൽ വീ​ണ് അ​പ​ക​ടം സം​ഭ​വി​ക്കും.

നാ​ല് സ്വ​കാ​ര്യ ബ​സു​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ഒ​രു ഡ​സ​നി​ലേ​റെ സ്കൂ​ൾ ബ​സു​ക​ളും ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്നു. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ഈ ​മേ​ഖ​ല​യി​ലു​ണ്ടാ​യി. മൈ​ലോ​ട്ടു​കോ​ണം ഭാ​ഗ​ത്തെ ച​പ്പാ​ത്തി​നു​ള്ള ഒ​ന്ന​ര​യ​ടി താ​ഴ്ച​യി​ലെ കു​ഴി​യി​ൽ കാ​ർ, ഓ​ട്ടോ​റി​ക്ഷ എ​ന്നി​വ​ക്ക് പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

അ​തേ​സ​മ​യം, റോ​ഡി​ന്‍റെ ശേ​ഷി​ക്കു​ന്ന നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​ആ​ർ. മ​നോ​ജ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​റാ​യ​പ്പോ​ൾ ഓ​ണ​മെ​ത്തി. ഓ​ണം ക​ഴി​ഞ്ഞു​ട​നെ മ​ഴ​യാ​യി. മ​ഴ മാ​റി​യാ​ൽ ഉ​ട​നെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ContractorRoad TarringTrivandrum news
News Summary - Road tarring created a danger trap- the contractor escaped without completing the work
Next Story