പൊലീസിനെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ
text_fieldsരാഹുൽ രാജ്
കിളിമാനൂർ: പൊലീസുകാർക്കുനേരെ മുളക് സ്പ്രേ അടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതി അറസ്റ്റിൽ. കാരേറ്റ് പേടികുളം സ്വദേശി രാഹുൽ രാജ് (33) ആണ് പിടിയിലായത്. ഏപ്രിൽ 19ന് രാത്രി 8.30 നായിരുന്നുസംഭവം. കഞ്ചാവ് കേസിൽ പിടികൂടിയ പ്രതിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളിമാനൂർ സ്റ്റേഷൻ പരിധിയിലെ വീട്ടിൽ പരിശോധനക്കെത്തിയ കടയ്ക്കൽ പൊലീസിനെയാണ് ആക്രമിച്ചത്. വീട്ടിനുള്ളിലേക്ക് പ്രവേശിച്ച പൊലീസിനെ മുളക് സ്പ്രേ അടിച്ചശേഷം മർദ്ദിച്ചു. തുടർന്ന് അവിടെ നിന്നും രക്ഷപ്പെട്ടു.
റൂറൽ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്. പി ജയകുമാറിന്റെ നേതൃത്വത്തിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ ഇൻ സ്പെക്ടർ ബി.ജയൻ, സബ് ഇൻസ് പെക്ടർമാരായ രാജികൃഷ്ണ, ഷജിം, എസ്.സി.പി.ഒമാരായ മഹേഷ്, ഷിജു, പ്രിജിത്ത്, സി.പി.ഒ കിരൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.