പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsകിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പി ച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടി.
മണമ്പൂർ, തോപ്പുവിള, തോപ്പുവിള വീട്ടിൽ മിഥുൻ (18) ആണ് അറസ്റ്റിലായത്. പള്ളിക്കൽ സ്റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 കാരിയായ പെൺകുട്ടിയോട് പ്രണയം നടിച്ച് മൊബൈൽ ഫോൺ നമ്പർ കരസ്ഥമാക്കിയ ശേഷം, വാട്സ്ആപ്പിലൂടെയും, ഫെയ്സ് ബുക്കിലൂടെയും ചാറ്റിങ് നടത്തി പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്.
പെൺകുട്ടിയെ വീട്ടിൽനിന്നും ഇറക്കിക്കൊണ്ട് പോകാൻ ശ്രമിച്ചത് പെൺകുട്ടിയുടെ അമ്മ തടയുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് ഒളിവി ൽ പോയ പ്രതിയെ പൊലീസ് പിടികൂടി. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കൽ സ്റ്റേഷൻ ഓഫീസർ പി.ശ്രീജിത്ത്, എസ്.ഐ എം.സഹിൽ, എസ്.സി.പി.ഒ മനോജ്, ബിനു, സി.പി.ഒ ഷമീർ, വിനീഷ് എന്നിവർ ചേർന്ന് പിടികൂ ടിയ പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻറ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

