Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightഔദ്യോഗികമായി...

ഔദ്യോഗികമായി ക്ഷണിച്ചില്ല; റോ​ഡ്​ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്

text_fields
bookmark_border
ഔദ്യോഗികമായി ക്ഷണിച്ചില്ല; റോ​ഡ്​ ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്
cancel
camera_alt

ചൊ​വ്വാ​ഴ്​​ച ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന വെ​ള്ള​ല്ലൂ​ർ ക​ള​ത്ര​മു​ക്ക് റോ​ഡി​ൽ ബി. ​സ​ത്യ​ൻ എം.​എ​ൽ.​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എം. ​ര​ഘു​വും

കി​ളി​മാ​നൂ​ർ: ന​ഗ​രൂ​രി​ൽ പ​ത്തു​കോ​ടി ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച നാ​ല് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​െൻറ പ്ര​ധാ​ന​വേ​ദി കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​െൻറ വാ​ർ​ഡി​ലാ​യ​തി​ൽ പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ, നേ​രി​ട്ടോ ടെ​ല​ഫോ​ണി​ലൂ​ടെ​യോ​പോ​ലും ത​ന്നെ അ​റി​യി​ക്കാ​ത്ത ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്.

എ​ന്നാ​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ അ​റി​യി​ക്കേ​ണ്ട ച​ട​ങ്ങ​ല്ല ഇ​തെ​ന്ന് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​റ​യു​മ്പോ​ൾ, ത​ന്നെ അ​റി​യി​ക്കാ​തെ നോ​ട്ടീ​സി​ൽ പേ​ര് ​െവ​ച്ച​തെ​ന്തി​നെ​ന്ന മ​റു​ചോ​ദ്യ​മാ​ണ് സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വ്​ കൂ​ടി​യാ​യ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റി​നു​ള്ള​ത്.

സി.​പി.​എം നേ​തൃ​ത്വം ന​ൽ​കു​ന്ന ന​ഗ​രൂ​ർ പ​ഞ്ചാ​യ​ത്തി​ൽ 10 കോ​ടി ചെ​ല​വി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച് ചൊ​വ്വാ​ഴ്ച ഉ​ദ്ഘാ​ട​നം ന​ട​ക്കു​ന്ന ച​ട​ങ്ങി​ലേ​ക്കാ​ണ് ഒൗ​ദ്യോ​ഗി​ക​മാ​യി ക്ഷ​ണി​ച്ചി​ല്ലെ​ന്ന ആ​രോ​പ​ണ​വു​മാ​യി ശ്രീ​ജാ ഷൈ​ജു​ദേ​വ് രം​ഗ​ത്തെ​ത്തി​യ​ത്‌.

സി.​പി.​എം നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കി​ളി​മാ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​െൻറ പ്ര​സി​ഡ​ൻ​റാ​ണ് ശ്രീ​ജ. മ​റ്റ് പ​ഞ്ചാ​യ​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് ന​ഗ​രൂ​രി​ലെ മി​ക്ക പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നും ഇ​വ​രെ മാ​റ്റി​നി​ർ​ത്താ​റു​ണ്ട്. കേ​ശ​വ​പു​രം സി.​എ​ച്ച്.​സി വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​ന് പി​ന്നി​ല്ലെ​ന്ന് അ​റി​യു​ന്നു.

ചൊ​വ്വാ​ഴ്ച മ​ന്ത്രി വി​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തു​ന്ന ഉ​ദ്ഘാ​ട​ന​ച​ട​ങ്ങ് ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് എ​ന്ന​നി​ല​യി​ൽ ത​ന്നെ അ​റി​യി​ച്ചി​ല്ലെ​ന്നും പ​ത്ര​വാ​ർ​ത്ത​ക​ളി​ലൂ​ടെ​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും പ്ര​സി​ഡ​ൻ​റ് പ​റ​ഞ്ഞു.

നോ​ട്ടീ​സി​ൽ പേ​രുെ​വ​ച്ച​ത് ത​ന്നോ​ട് ചോ​ദി​ച്ചി​ട്ട​ല്ലെ​ന്നും അ​തി​നാ​ൽ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കി​ല്ലെ​ന്നും ശ്രീ​ജാ ഷൈ​ജു​ദേ​വ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്തി​ലെ ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യ സി.​പി.​ഐ അം​ഗ​ത്തി​െൻറ വാ​ർ​ഡി​ലൂ​ടെ​യാ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. ഈ ​വാ​ർ​ഡ് പ്ര​ദേ​ശ​ത്ത് റോ​ഡി​ന് പൂ​ർ​ണ​തോ​തി​ൽ വ​സ്തു ക​ണ്ടെ​ത്താ​ൻ ഏ​റെ പ​ണി​പ്പെ​ട്ട​തു​മാ​ണ്.

അ​തി​നാ​ൽ ഇ​തി​ന​ടു​ത്താ​യി പ്ര​ധാ​ന ഉ​ദ്ഘാ​ട​ന​വേ​ദി വേ​ണ​മെ​ന്ന് വാ​ർ​ഡ് മെം​ബ​റും നാ​ട്ടു​കാ​രും നേ​ര​ത്തേ ആ​വ​ശ്യ​പ്പെ​ട്ട​താ​യി​രു​ന്ന​ത്രെ. എ​ന്നാ​ൽ, ഉ​ദ്ഘാ​ട​നം കോ​ൺ​ഗ്ര​സ് അം​ഗ​ത്തി​െൻറ വാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഈ ​വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ടെ​യാ​ണ് സി.​പി.​എ​മ്മി​ലെ​ത​ന്നെ ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റും പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​ത്. ഇ​ത് പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​വേ​ള​യി​ൽ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Block panchayat presidentroad inaguration
Next Story