എ.സി വേണ്ട: മുറി തണുപ്പിക്കാൻ സ്മാർട്ട് ജനലുകളുമായി എൻജിനീയറിങ് വിദ്യാർഥികൾ
text_fieldsസ്മാർട്ട് ജനലുകൾ വികസിപ്പിച്ച കിളിമാനൂർ പനപ്പാംകുന്ന്
വിദ്യ എൻജിനീയറിങ് കോളജിലെ എട്ടാം സെമസ്റ്റർ
മെക്കാനിക്കൽ വിദ്യാർഥികൾ
കിളിമാനൂർ: ചൂടുള്ള സമയങ്ങളിൽ എ.സിയുടെയും തണുപ്പുള്ള സമയങ്ങളിൽ ഹീറ്ററിന്റെയും ഉപയോഗം കുറക്കാനായി സ്മാർട്ട് ജനലുകൾ വികസിപ്പിച്ച് കിളിമാനൂർ പനപ്പാംകുന്ന് വിദ്യ എൻജിനീയറിങ് കോളജിലെ എട്ടാം സെമസ്റ്റർ മെക്കാനിക്കൽ വിദ്യാർഥികൾ.
വർധിച്ചുവരുന്ന ഊർജ ഉപയോഗത്തിൽ മികച്ചരീതിയിൽ ഊർജസംരക്ഷണം നടത്തി സൂര്യപ്രകാശത്തിൽനിന്ന് എയർ കണ്ടീഷൻ ചെയ്യാവുന്നതാണ് ഈ സ്മാർട്ട് ജനാലകൾ. ഇതിനായി പാരഫിൻ മിശ്രിതം ഖരാവസ്ഥയിൽ രണ്ട് ചില്ലുകൾക്കിടയിൽ സൂക്ഷിക്കുന്നു. സൂര്യപ്രകാശം വന്ന് ചില്ലിൽ കൂടി കടക്കുമ്പോൾ ഖരാവസ്ഥയിലുള്ള മിശ്രിതം ദ്രാവകമായി ചൂടിനെ വലിച്ചെടുക്കുന്നു. കൂടാതെ പുറത്ത് തണുപ്പുള്ള സമയങ്ങളിൽ തണുപ്പിനെ പാരഫിൻ വലിച്ചെടുത്ത് ദ്രാവകാവസ്ഥയിൽ നിന്ന് ഖരാവസ്ഥയിലേക്ക് മാറുന്നത് മൂലം തണുപ്പുകാലങ്ങളിൽ മുറിയിൽ തണുപ്പ് അനുഭവപ്പെടില്ല. എന്നാൽ എല്ലാ സമയവും പുറത്തെ പ്രകാശത്തെ ആവശ്യമായ രീതിയിൽ മുറിയിൽ എത്തിക്കുകയും ചെയ്യും ഈ സ്മാർട്ട് ജനാലകൾ.
ബി.ടെക് അവസാനവർഷ േപ്രാജക്റ്റിന്റെ ഭാഗമായി മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികളായ വൈഷ്ണവ് എം.എസ്, അദ്വൈത് ബി.ടി, അക്ഷയ് എ.ആർ, എസ്. സവിൻ എന്നിവർ ചേർന്നാണ് സ്മാർട്ട് വിന്റോ നിർമിച്ചത്. പ്രിൻസിപ്പൽ ഡോ. ടി. മാധവ്രാജ് രവികുമാർ, മെക്കാനിക്കൽ വിഭാഗം മേധാവി ഡോ. എച്ച്. തിലകൻ, േപ്രാജക്ട് കോഓഡിനേറ്റർ റോബിൻ ഡേവിഡ്, ഗൈഡ് സജിത്ത് കൃഷ്ണൻ ആർ എന്നിവരാണ് വിദ്യാർഥികൾക്ക് പിന്തുണ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

