Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightപട്ടാപ്പകൽ പന്നിയുടെ...

പട്ടാപ്പകൽ പന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്

text_fields
bookmark_border
പട്ടാപ്പകൽ പന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥന് പരിക്ക്
cancel

കി​ളി​മാ​നൂ​ർ: പു​ലി​പ്പേ​ടി​യി​ൽ ദി​ന​രാ​ത്ര​ങ്ങ​ൾ ക​ഴി​ച്ചു​കൂ​ട്ടി​യ കി​ളി​മാ​നൂ​രി​ൽ, ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യി. പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ന് പ​രി​ക്കേ​റ്റു. ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പ​ഴ​യ​കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ അ​ട​യ​മ​ൺ മു​തു​കു​റി​ഞ്ഞി കു​ന്നി​ൽ വീ​ട്ടി​ൽ സു​രേ​ന്ദ്ര​നാ​ശാ​രി(69)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ഒാ​ടെ വീ​ടി​ന് സ​മീ​പ​ത്തെ റോ​ഡി​ലാ​ണ് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്‌.

പി​ന്നി​ൽ നി​ന്നെ​ത്തി​യ പ​ന്നി ഇ​ട​തു​കാ​ലി​ൽ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ൽ ഇ​രു​കാ​ലു​ക​ൾ​ക്കും, വ​യ​റ്റി​ലും നെ​ഞ്ചി​ലും പ​രി​ക്കേ​റ്റു. കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ നി​ന്നും വി​ര​മി​ച്ച​യാ​ളാ​ണ് സു​രേ​ന്ദ്ര​നാ​ശാ​രി. മേ​ഖ​ല​യി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ നി​സാ​ർ, വീ​ട്ട​മ്മ​യാ​യ ല​ത്തീ​ഫാ ബീ​വി തു​ട​ങ്ങി നി​ര​വ​ധി​പേ​ർ​ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​മാ​ണ് ഇ​വ മൂ​ലം നേ​രി​ടു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് ന​ട​പ​ടി​യു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackmaninjuredpig
News Summary - man injured in pig attack
Next Story