Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_right...

ചാ​യ​ക്ക​ട​യി​ല്‍നി​ന്ന് ഫോ​ണും പ​ണ​വും മോ​ഷ്​​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ചാ​യ​ക്ക​ട​യി​ല്‍നി​ന്ന് ഫോ​ണും പ​ണ​വും മോ​ഷ്​​ടി​ച്ച​യാ​ൾ അ​റ​സ്​​റ്റി​ൽ
cancel
camera_alt

റ​ഫീ​ഖ്

കി​ളി​മാ​നൂ​ർ: പ​ള്ളി​ക്ക​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ഓ​ഫി​സി​ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ന്ന് പ​ണ​വും സ്മാ​ർ​ട്ട് ഫോ​ണും ക​വ​ർ​ന്ന​യാ​ളെ പ​ള്ളി​ക്ക​ൽ ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കൊ​ല്ലം തൃ​ക്ക​രു​വ കാ​ഞ്ഞാ​വെ​ളി​യി​ൽ അ​ന്നൂ​ർ കി​ഴ​ക്ക​തി​ൽ റ​ഫീ​ഖ് (40)ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 11ന് ​രാ​വി​ലെ 11ഒാ​ടെ പ​ള്ളി​ക്ക​ൽ പേ​ഴു​വി​ള റ​ജി​ല മ​ൻ​സി​ലി​ൽ റ​ജി​ല​യു​ടെ ചാ​യ​ക്ക​ട​യി​ൽ നി​ന്നാ​ണ് പ​ഴ്സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 4000 രൂ​പ​യും 11000 രൂ​പ വി​ല​യു​ള്ള സ്മാ​ർ​ട്ട്ഫോ​ണും​ പ്ര​തി കൈ​ക്ക​ലാ​ക്കി​യ​ത്. മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പെ​ട്ട റ​ജി​ല അ​ന്നു​ത​ന്നെ പ​ള്ളി​ക്ക​ൽ ​െപാ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

കേ​െ​സ​ടു​ത്ത്​ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ ​െപാ​ലീ​സ് സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ൽ കൈ​യി​ൽ ഫ​യ​ലു​മാ​യി ജൂ​ബാ​ധാ​രി​യാ​യ ഒ​രാ​ൾ ക​ട​ക്കു​ള്ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തും പ​ണ​വും മൊ​ബൈ​ലും കൈ​ക്ക​ലാ​ക്കു​ന്ന​തും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. ദൃ​ശ്യം വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ട്ട​തോ​ടെ ഇ​ത് ക​ണ്ട പ്ര​തി ഒ​ളി​വി​ൽ പോ​യി. പ​ള്ളി​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ പി. ​ശ്രീ​ജി​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ക്കാ​യി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് ഒ​ളി​സ​ങ്കേ​ത​ത്തി​ൽ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ ക​ഴ​ക്കൂ​ട്ടം, അ​ഞ്ചാ​ലും​മൂ​ട്, വ​ർ​ക്ക​ല സ്​​റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന കു​റ്റ​കൃ​ത്യ​ത്തി​ന് കേ​സ് നി​ല​വി​ലു​ണ്ട്.

അ​സു​ഖ​ബാ​ധി​ത​നെ​ന്ന് അ​ഭി​ന​യി​ച്ച് വീ​ടു​ക​ളി​ൽ എ​ത്തി പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യും ത​രം കി​ട്ടു​മ്പോ​ൾ ക​വ​ർ​ച്ച ന​ട​ത്തു​ക​യു​മാ​ണ് പ്ര​തി​യു​ടെ രീ​തി​യെ​ന്ന് ​െപാ​ലീ​സ് പ​റ​ഞ്ഞു. എ​സ്.​ഐ എം. ​സ​ഹി​ൽ, എ.​എ​സ്.​ഐ അ​നി​ൽ​കു​മാ​ർ, സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ സു​ജി​ത്ത്, ര​ജി​ത്, നി​യാ​സ്, സു​ധീ​ർ, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. പ​ക​ൽ സ​മ​യം വീ​ടു​ക​ളി​ൽ പ​ണ​പ്പി​രി​വി​നാ​യി വ​രു​ന്ന​വ​രെ സൂ​ക്ഷി​ക്ക​ണ​മെ​ന്ന് പ​ള്ളി​ക്ക​ൽ എ​സ്.​എ​ച്ച്.​ഒ പി. ​ശ്രീ​ജി​ത്ത് അ​റി​യി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stealingarrested
News Summary - Man arrested for stealing phone and money
Next Story