വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് വിദേശത്തുപോയ ആൾ അറസ്റ്റിൽ
text_fieldsകിളിമാനൂർ: വ്യാജ പാസ്പോർട്ട് സംഘടിപ്പിച്ച് വിദേശത്ത് പോയ ആൾ അറസ്റ്റിൽ. കിളിമാനൂർ കണ്ണയംകോട് കുന്നുമ്മൽ സാഫല്യം വീട്ടിൽ താമസക്കാരനായ രാജേഷ് (47) ആണ് കിളിമാനൂർ പൊലീസിന്‍റെ പിടിയിലായത്.
2006ൽ ഇയാൾ വ്യാജരേഖകൾ നിർമിച്ച് ആൾമാറാട്ടം നടത്തി പാസ്പോർട്ട് കരസ്ഥമാക്കി വിദേശത്ത് പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ 2019ൽ കിളിമാനൂർ പൊലീസ് കേസെടുത്ത് ലുക്ക് ഔട്ട് നോട്ടീസും ബ്ലൂ കോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു. 15ന് വിദേശത്തുനിന്നു തിരുവനന്തപുരം എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർ പോർട്ട് അധികൃതർ തടഞ്ഞുനിർത്തി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ആറ്റിങ്ങൽ ഡിവൈ.എസ്.പി ഡി.എസ്. സുനീഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ആറ്റിങ്ങൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

