വിധവയെ ഉപദ്രവിക്കാൻ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
text_fieldsകിളിമാനൂർ: വിധവയെ വീട്ടിൽ കയറി ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. മടവൂർ ചേങ്കോട്ടുകോണം രാജി മന്ദിരത്തിൽ ഉണ്ണി എന്ന സത്യൻ (54) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 22 നായിരുന്നു സംഭവം. പൊലീസ് പറയുന്നതിങ്ങനെ: അയൽവാസിയായ പ്രതി കഴിഞ്ഞ കുറെ നാളുകളായി ലൈംഗിക ചേഷ്ടകൾ കാണിച്ചും ഭീഷണിപ്പെടുത്തിയും സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നു.
പലതവണ വിലക്കിയെങ്കിലും ഇയാൾ പിന്മാറിയില്ല. പ്രതിയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും സ്ത്രീ ഭയപ്പെട്ടിരുന്നതിനിടക്കാണ് അതിക്രമശ്രമമുണ്ടായത്.
പള്ളിക്കൽ സി.ഐ പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സാഹിൽ.എം, ബാബു, എ.എസ്.ഐ അനിൽ കുമാർ, സി.പി.ഒമാരായ അജീസ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

