Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ കടയുടമയെയും ജീവനക്കാരനെയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ

text_fields
bookmark_border
മൊബൈൽ കടയുടമയെയും ജീവനക്കാരനെയും വെട്ടിപ്പരിക്കേൽപ്പിച്ചയാൾ പിടിയിൽ
cancel

കിളിമാനൂർ: മൊബൈൽ ഷോപ്പ് ഉടമയെയും, ജീവനക്കാരനെയും വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതി പിടിയിൽ. വെള്ളല്ലൂർ ശിവൻമുക്ക് മാഹിൻ മൻസിലിൽ ഫസലുദ്ദീൻ (70) ആണ് അറസ്റ്റിലായത്.

നഗരൂർ ജങ്ഷന് സമീപം പ്രവർത്തിക്കുന്ന എം.എസ് മൊബൈൽ ഷോപ്പ് ഉടമ ആൽത്തറമൂട് വലിയ വിള വീട്ടിൽ സുനു (31), ജീവനക്കാരൻ രാഹുൽ (22) എന്നിവരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ഫസലുദ്ദീൻ പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ വെള്ളിയാഴ്ച ഫസലുദീൻ മൊബൈൽ ഫോൺ ശരിയാക്കാൻ കൊടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ മൊബൈൽ വാങ്ങാൻ എത്തിയപ്പോൾ ശരിയായില്ലെന്ന് പറഞ്ഞതിനെ തുടർന്ന് കാറിൽ ഇരുന്ന് വെട്ടുകത്തി എടുത്ത് കൊണ്ടുവന്ന് കട ഉടമയെയും ജീവനക്കാരനെയും വെട്ടുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും കേശവപുരം സി.എച്ച്.സി യിൽ പ്രവേശിപ്പിച്ചു.

നഗരൂർ എസ്.ഐ ഷിജു, പൊലീസുകാരായ സംജിത്ത്, അഷ്റഫ്, പ്രവീൺ, രാജേഷ്, പ്രജീഷ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story