Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2021 3:30 PM GMT Updated On
date_range 24 Sep 2021 3:42 PM GMTമദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം കാട്ടിയ യുവാവ് പിടിയിൽ
text_fieldsbookmark_border
camera_altപ്രതി ഷമീർ
കിളിമാനൂർ: മദ്യലഹരിയിൽ യുവതിക്ക് നേരെ അതിക്രമം കാട്ടിയയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മടവൂർ ഞാറയിൽകോണം, ചെങ്കോട്ടുകോണം ഷജീർ മൻസിലിൽ ഷമീർ (35) ആണ് പിടിയിലായത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രതിയുടെ വീടിനടുത്ത് താമസക്കാരിയായ യുവതി തൊട്ടടുത്ത വീട്ടിൽ പോയി മടങ്ങിവരുംവഴി റോഡരികിൽ പതുങ്ങിയിരുന്ന പ്രതി ആക്രമിച്ചെന്നാണ് കേസ്. പരിക്കേറ്റ യുവതി പള്ളിക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കുറിച്ച് സി.ഐ ശ്രീജിത്തിന് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കസ്റ്റഡിയിലെടുത്ത പ്രതിയെ കുറിച്ച് സമീപപ്രദേശങ്ങളിലെ സ്ത്രീകൾക്ക് നിരവധി പരാതി ഉള്ളതായി പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Next Story