ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാർ പിടികൂടി
text_fieldsമാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടിയപ്പോൾ
കിളിമാനൂർ: പ്രധാന റോഡിൽ ജനവാസ മേഖലയിൽ മാലിന്യം തള്ളാനെത്തിയ രണ്ടുപേരെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിച്ചു. മാലിന്യം കൊണ്ടുവന്ന വാഹനവും കസ്റ്റഡിയിലെടുത്തു. പോങ്ങനാട്-കല്ലമ്പലം റോഡിൽ കളത്രമുക്ക് കവലക്കടുത്താണ് വ്യാഴാഴ്ച രാത്രി 11.30ഓടെ രണ്ടുപേർ ഓട്ടോയിൽ അറവുമാലിന്യവും ഹോട്ടൽ മാലിന്യവുമായെത്തിയത്.
കാസർകോട് പുതുശ്ശേരിമുക്ക് സ്വദേശികളായ ഇവർ ചിറയിൻകീഴ് ഭാഗത്തുനിന്ന് കൊണ്ടുവന്നതാണ് മാലിന്യം. കളത്തറമുക്ക് വെളളല്ലൂർ വില്ലേജ് ഓഫിസ് പരിസരം, കാട്ടുചന്ത എന്നിവിടങ്ങൾ സ്ഥിരം മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാണ്. പൊലീസിലടക്കം പരാതി നൽകിയിട്ടും നടപടിയില്ലാതായതോടെ നാട്ടുകാർ രാത്രി നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായവരെ രാത്രിതന്നെ കിളിമാനൂർ പൊലീസിന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

