Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതി കുട്ടിയുമായി കിണറ്റിൽച്ചാടി മരിച്ച സംഭവം: ഇരുവർക്കും ഒരേ കുഴിമാടത്തിൽ അന്ത്യവിശ്രമം

text_fields
bookmark_border
kilimanoor
cancel

കിളിമാനൂർ: പുളിമാത്ത് പഞ്ചായത്തിലെ കൊടുവഴന്നൂർ പന്തുവിളയിൽ മരിച്ച അമ്മക്കും മകനും ഒരേ കുഴിമാടത്തിൽ അന്ത്യവിശ്രമം. ഭർത്താവിൻ്റെ ശരീരത്തേക്ക് ആസിഡ് ഒഴിച്ചശേഷം അഞ്ചു വയസുകാരനായ മകനുമായി യുവതി കിണറ്റിൽച്ചാടുകയായിരുന്നു. ഉച്ചയോടെ വീട്ടിലെ ത്തിച്ച ഇരുവരുടെയും മൃതദേഹം 2.30 മണിയോടെ വീട്ടുമുറ്റത്ത്​ സംസ്​കരിച്ചു.

കൊടുവഴന്നൂർ പന്തുവിള ചന്തമു ക്ക് - എടുത്തിനാട് ഏലാക്ക് സമീപം സുബിൻ ഭവനിൽ ബിന്ദു (38) ആണ് ഇളയ മകൻ ശ്യാംലാൽ എന്ന രജിനുമായി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടി മരിച്ചത്. രണ്ടാം ഭർത്താവ് രജിലാലി(36) ൻ്റെ ദേഹത്തേക്ക് മുളക് പൊടി കലർ ത്തിയ ആസിഡ് ഒഴിച്ചശേഷമാണ് ബിന്ദു മകനെയുമെടുത്ത് കിണറ്റിൽ ചാടുകയായിരുന്നു. 40 ശതമാനത്തിലധികം പൊള്ളലേറ്റ രജിലാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാ ഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള കുടുംബ കലഹവും ബിന്ദുവിന് ഭർത്താവിലുള്ള സംശയവുമായിരുന്നു സംഭവ ങ്ങൾക്ക് കാരണമെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന് ആദ്യ ഭർത്താവിൽ 15 വയസുള്ള മറ്റൊരു മകൻ കൂടിയുണ്ട്. അനുജനുമായി അമ്മ കിണറ്റിൽ ചാടിയ സംഭവം ഈ കുട്ടിയാണ് പുറം ലോകത്തെ അറിയിച്ചത്.

നഗരൂർ പൊലീസും ഫയർഫോഴ്സും ചേർന്ന് പുറത്തെടുത്ത മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും അവിടെ നിന്നും തിരു വനന്തപുരം മെഡിക്കൽ കോളേജ് മോർ ച്ചറിയിലേക്കും മാറ്റി. ചൊവ്വാഴ്ച പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹങ്ങൾ ഉച്ച യോടെ വീട്ടിലെത്തിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kililmanoor tragedy follow up
Next Story