പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയ യുവാവ് അറസ്റ്റില്‍
text_fieldsഉണ്ണി
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയ യുവാവിനെ പള്ളിക്കൽ പൊലീസ് പിടികൂടി.
പുനലൂർ തൊളിക്കോട് കുതിരച്ചിറ അഭിലാഷ് ഭവനിൽ ഉണ്ണി (20) ആണ് പിടിയിലായത്. പ്രതി പാരിപ്പള്ളിയിലെ ബേക്കറി ജീവനക്കാരനാണ്. പള്ളിക്കൽ സ്വദേശിനിയായ പെൺകുട്ടിയെ മൊബൈൽ ഫോൺ വഴി പരിചയപ്പെടുകയും തുടർന്ന് പുനലൂരിലെത്തിച്ച് അവിടെനിന്ന് തമിഴ്നാട്ടിലേക്ക് കടത്തുകയുമായിരുന്നു.
പെൺകുട്ടിയുമായി പ്രതി മധുരയിൽ എത്തിയതായി മനസ്സിലാക്കിയ പള്ളിക്കൽ പൊലീസ് തമിഴ്നാട് പൊലീസിെൻറ സഹായം തേടി. പൊലീസ് പിന്തുടരുന്നത് സംശയിച്ച പ്രതി തെങ്കാശിവഴി പുനലൂരെത്തി.
പള്ളിക്കൽ പൊലീസ് വിവരം പുനലൂർ പൊലീസിന് കൈമാറുകയും തുടർന്ന് പള്ളിക്കൽ എസ്.ഐ ശരലാലിെൻറ നേതൃത്വത്തിൽ പുനലൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ പോക്സോ വകുപ്പ് പ്രകാരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ രാജീവ്, ബിജുമോൻ, രമ്യ എന്നിവരുമുണ്ടായിരുന്നു.

