Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുക്കളവാതിൽ തുറക്കുന്നതിനിടെ വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു

text_fields
bookmark_border
snatching 271211
cancel
camera_alt

Representational Image

കിളിമാനൂർ: രാത്രി അടുക്കളവാതിൽ തുറക്കുന്നതിനിടെ വീട്ടമ്മയുടെ സ്വർണ മാല പൊട്ടിച്ച് മോഷ്ടാവ് കടന്നു. പോങ്ങനാട് തെറ്റിക്കുഴിവിള വീട്ടിൽ റിട്ട. അധ്യാപകൻ ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലാണ് ഞായറാഴ്ച രാത്രി 9.15ഓടെ കവർച്ച നടന്നത്.

ഭാര്യ ഗോമതി അമ്മ (70) അടുക്കളവാതിൽ തുറക്കുന്നതിനിടെയാണ് ഒളിച്ചിരുന്ന മോഷ്ടാവ് അടുക്കളയിലേക്ക് തള്ളിക്കയറി കഴുത്തി ലണിഞ്ഞിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ച് കടന്നത്. ഭയന്ന വീട്ടമ്മയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നിരുന്നു. കിളിമാനൂർ പൊലീസ് സ്ഥലത്തെത്തി. പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - housewife's gold necklace was stolen
Next Story