Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു
text_fieldsbookmark_border
കിളിമാനൂർ: തൊഴിലുറപ്പ് ജോലിക്കിടെ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മക്ക് പരിക്കേറ്റു. കാരേറ്റ് താളിക്കുഴി മഞ്ജുഭവനിൽ ലില്ലി(55)ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുളിമാത്ത് താളിക്കുഴി കടലുകാണിപ്പാറക്ക് സമീപത്തെ പുരയിടത്തിലെ കാട് വെട്ടുന്നതിനിടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. കൈയുടെ എല്ല് പൊട്ടുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഈ സമയം ഇരുപതോളം പേർ ഇവർക്കൊപ്പം തൊഴിലുറപ്പ് ജോലിയിൽ ഉണ്ടായിരുന്നു. കുറ്റിക്കാടുണ്ടായിരുന്ന ഭാഗത്തുനിന്ന് പാഞ്ഞുവന്ന കാട്ടുപന്നി ലില്ലിയെ ആക്രമിച്ചശേഷം ഓടി മറയുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

