Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയുടെ ആത്മഹത്യ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയുടെ ആത്മഹത്യ ശ്രമം: മധ്യവയസ്കൻ അറസ്റ്റിൽ
cancel
Listen to this Article

കിളിമാനൂർ: നിരന്തരമായ ശല്യംചെയ്യലിനെ തുടർന്ന് യുവതിയായ വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ച കേസിൽ മധ്യവയസ്കനെ പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കൽ പാൽക്കുറി കൊട്ടിയംമുക്ക് നെല്ലിവിളാകം വീട്ടിൽ രാമചന്ദ്രനാണ് (46) അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ 16ന് രാത്രി ഏഴുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർതൃമതിയും രണ്ടു കുട്ടികളുടെ അമ്മയുമാണ് വീട്ടമ്മ. നിരന്തരം ഇവരെ പ്രതി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ ഭർത്താവ് ഇടപെട്ട് വിലക്കിയെങ്കിലും ഇയാൾ പിന്മാറിയില്ല. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ പ്രതി ശല്യം തുടർന്നുകൊണ്ടേയിരുന്നു. സംഭവദിവസം രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. സംഭവശേഷം യുവതി അമിതമായ ഗുളിക കഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു.

ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് കേസെടുത്ത പള്ളിക്കൽ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പള്ളിക്കൽ സി.ഐ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ രഞ്ജി ത്ത്, വിനീഷ്, സിയാസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Housewife attempts suicide: Middle-aged man arrested
Next Story