നഗരൂര്‍ പഞ്ചായത്തില്‍ രണ്ടുവീടുകള്‍ തകര്‍ന്നു
text_fieldsനഗരൂർ കരിംപാലോട് മഴയിൽ തകർന്ന വീട്
കിളിമാനൂർ: ശക്തമായി തുടരുന്ന മഴയിൽ നഗരൂർ പഞ്ചായത്തിലെ രണ്ടുവീടുകൾ തകർന്നു. 17ാം വാർഡിൽ കരിംപാലോട് സ്വദേശിനി ഗോമതിയുടെ ചരുവിള വീടാണ് മഴയിൽ പൂർണമായും തകർന്നുവീണത്. വെള്ളിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയി ലാണ് വീട് തകർന്നത്.
വീട് തകരുന്ന സമയത്ത് ഗോമതിയും ഭർത്താവും സമീപത്തെ ബന്ധുവീട്ടിൽ അഭയം തേടിയിരുന്നതിനാൽ ആളപായം ഉണ്ടായിരുന്നില്ല. നഗരൂർ പഞ്ചായത്തിലെ ദർശനാവട്ടത്ത് കോയിക്കമൂല സ്വദേശിനി രമണിയുടെ സുഭദ്രാലയം വീടിന്‍റെ ചുമര് മഴയിൽ തകർന്ന് വീണു. ഈ സമയം വീട്ടിനുള്ളിൽ രമണിയും മക്കളുമുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പഞ്ചായത്തിലും മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. പാടശേഖരങ്ങളടക്കം കൃഷിയിടങ്ങൾ വെള്ളത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

