Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightദലിത്​ യുവതിയെ വിവാഹം...

ദലിത്​ യുവതിയെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

text_fields
bookmark_border
ദലിത്​ യുവതിയെ വിവാഹം കഴിച്ചശേഷം ഉപേക്ഷിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ
cancel
Listen to this Article

കി​ളി​മാ​നൂ​ർ: ദ​ലി​ത്​ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ച​ശേ​ഷം പി​ന്നാ​ക്ക ജാ​തി​ക്കാ​രി​യെ​ന്ന് പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്കു​ക​യും മ​റ്റൊ​രു യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റ​സ്റ്റി​ൽ.

ക​ട​യ്ക്ക​ൽ കു​മ്മി​ൾ തൂ​റ്റി​ക്ക​ൽ മാ​ങ്കോ​ണം ശ്രീ​ഗോ​കു​ലം വീ​ട്ടി​ൽ ശ്രീ​നാ​ഥി​നെ​യാ​ണ് പ​ള്ളി​ക്ക​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ​ർ​ക്ക​ല ഡി​വൈ.​എ​സ്.​പി പ​റ​യു​ന്ന​ത്​: പ​ള്ളി​ക്ക​ൽ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ സ്ത്രീ​യെ 2021 ഫെ​ബ്രു​വ​രി​യി​ൽ നാ​വാ​യി​ക്കു​ളം ക്ഷേ​ത്ര​ത്തി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ വി​വാ​ഹം ക​ഴി​ച്ച​ത്. ഒ​രു​മി​ച്ച് താ​മ​സി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യു​ടെ ജാ​തി​യെ​ക്കു​റി​ച്ച് പ​റ​ഞ്ഞ് വി​വേ​ച​നം കാ​ണി​ക്കു​ക​യും കു​ടും​ബ​വീ​ട്ടി​ൽ കൊ​ണ്ടു​പോ​വു​ക​യോ ബ​ന്ധു​ക്ക​ളു​മാ​യോ കൂ​ട്ടു​കാ​രു​മാ​യോ സ​ഹ​ക​രി​പ്പി​ക്കു​ക​യോ ചെ​യ്തി​ല്ല. വാ​ട​ക​വീ​ട്ടി​ൽ​ത​ന്നെ ക​ഴി​യാ​ൻ യു​വ​തി​യെ നി​ർ​ബ​ന്ധി​ക്കു​ക​യും ചെ​യ്തു.

പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പ​രാ​തി​ക്കാ​രി​മാ​യു​ള്ള ക​ല്യാ​ണം മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് ഒ​ളി​ച്ചു​വെ​ക്കു​ക​യും മ​റ്റൊ​രു സ്ത്രീ​യെ ഇ​യാ​ൾ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്തു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​ള്ളി​ക്ക​ൽ പൊ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​ൽ വ​ട്ട​പ്പാ​റ പൊ​ലീ​സും കേ​സെ​ടു​ത്തി​ട്ടു​ള്ള​താ​യി വ​ർ​ക്ക​ല സി.​ഐ നി​യാ​സ് 'മാ​ധ്യ​മ'​ത്തോ​ട് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocity against women
News Summary - Government official arrested for abandoning Dalit woman after marrying her
Next Story