Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
text_fieldsbookmark_border
കിളിമാനൂർ: കിണറ്റിൽ വീണ ആടിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ബുധനാഴ്ച രാവിലെ തിരുവനന്തപുരം കൊല്ലം ജില്ല അതിർത്തിയായ നിലമേൽ ബംഗ്ലാംകുന്നിലാണ് സംഭവം. തറവാംകോണത്ത് വീട്ടിൽ കബീറിൻ്റെ ആടാണ് 100 അടിയോളം താഴ്ചയുള്ള കിണറ്റിൽ വീണത്. 15 അടിയോളം വെള്ളവും കിണറ്റിലുണ്ട്.
കടയ്ക്കൽ ഫയർ ആൻറ് റസ്ക്യൂ സ്റ്റേഷനിൽ നിന്നും ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ടി.വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് ആടിനെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോൾ ആടിന് അനക്കമില്ലായിരുന്നു. സേനാംഗങ്ങൾ പ്രഥമ ശുശ്രൂഷ കൊടുക്കുകയും അടുത്തുള്ള മൃഗാശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആട് അപകടനിലയിലല്ലെന്ന് ഡോക്ടർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

