Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

text_fields
bookmark_border
fire force 08979
cancel

കിളിമാനൂർ: കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. തട്ടത്തുമല പഴയകുന്നുമേൽ പഞ്ചായത്തിൽ തട്ടത്തുമല ലക്ഷം വീട് കോളനിയിൽ 70അടിയോളം ആഴമുള്ള കിണറിൽ വീണ അനു (20) വിനെയാണ് വെഞ്ഞാറമൂട് അഗ്നിരക്ഷാനിലയത്തിലെ ഉദ്യോഗസ്ഥരെത്തി രക്ഷപ്പെടുത്തിയത്‌.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജിത്താണ് റോപ്, നെറ്റ് എന്നിവയുടെ സഹായത്താൽ കിണറിലിറങ്ങി യുവതിയെ പുറത്തെടുത്തത്. ഇവരെ ആശുപത്രിയിൽ എത്തിച്ചു. ഗിരീഷ്‌കുമാർ, റോഷൻരാജ്, നജിമോൻ, അരുൺ, വിനേഷ് കുമാർ, സജി ത്ത് കുമാർ, ഹാഷിർ, സനിൽ, അനീഷ്‌കുമാർ, സജി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - fire force rescued the woman who fell into the well
Next Story