Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പിതാവിന് മർദനം: മകൻ പിടിയിൽ
text_fieldsbookmark_border
ശരത്
കിളിമാനൂർ: പിതാവിനെ മർദിച്ച മകനെ പള്ളിക്കൽ പൊലീസ് പിടികൂടി. പള്ളിക്കൽ നെട്ടയം മുതിയക്കോണം കവിത ഹൗസിൽ ശരത്തിനെയാണ്(28) പള്ളിക്കൽ എസ്.ഐ ശരത്ലാലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്.
മകെൻറ നിരന്തര അക്രമം മൂലം പിതാവ് കമലൻ സഹോദരിയുടെ വീട്ടിലാണ് താമസിച്ച് വന്നത്. മദ്യലഹരിയിൽ പ്രതി അവിടെയുമെത്തി കമലനെ അതിക്രൂരമായി മർദിക്കുകയായിരുന്നു.
മർദനത്തിൽ കമലെൻറ ഇരുകൈകളുടെയും അസ്ഥികൾ പൊട്ടി. എസ്. ഐക്ക് പുറമെ സിവിൽ പൊലീസ് ഓഫിസർ വിനീത്, ഹോം ഗാർഡ് ജയഭദ്രൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
Next Story

