ഭിന്നശേഷിക്കാരിയായ കുട്ടിയെ പീഡിപ്പിച്ച വയോധികൻ പിടിയിൽ
text_fieldsകിളിമാനൂർ: ഭിന്നശേഷിക്കാരിയായ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ പിടിയിൽ. കിളിമാനൂർ താളിക്കുഴി കമുകിൻകുഴി സ്വദേശി ശിവജി (62) യെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ വീട്ടിൽ ആളില്ലാത്ത സമയത്ത് പ്രതി അതിക്രമിച്ചു കടന്നു പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വിവരം ബന്ധുക്കൾ ചൈൽഡ് ലൈനിനെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കിളിമാനൂർ പൊലീസ് പെൺകുട്ടിയുടെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.
കിളിമാനൂർ എസ്.എച്ച്. ഒ എസ്. സനൂജ്, എസ്.ഐമാരായ വിജിത്ത് കെ.നായർ, സവാദ് ഖാൻ, സത്യദാസ്, ഷാജി, സി.പി.ഒമാരായ അജിത്ത് രാജ്, ആേന്റാജോർജ്, റിയാസ്, സുബാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആറ്റി ങ്ങൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

